+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്തു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിൽ മികച്ച വിജയം നേടുന്ന മലയാളി വിദ്യാർഥികൾക്കു ഏർപ്പെ
കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്തു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിൽ മികച്ച വിജയം നേടുന്ന മലയാളി വിദ്യാർഥികൾക്കു ഏർപ്പെടുത്തിയിട്ടുള്ള എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്തു. ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു കൊപ്പേൽ സെന്‍റ് അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഞ്ചാം ഗ്രേഡിൽ ഡെയ്സി ആറാഞ്ചേരിൽ, ജേക് കുര്യൻ, എട്ടാം ഗ്രേഡിൽ ഷേമ ജോർജ്, ടോം ജോർജ് പുന്നൻ, പന്ത്രണ്ടാം ഗ്രേഡിൽ ലിയോണ്‍ ജേക്കബ്, ജോണ്‍സ് കളരിക്കൽ എന്നിവർ കൊടിക്കുന്നിൽ സുരേഷ് എംപിയിൽനിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി.

ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ പ്രസിഡന്‍റ് മാത്യു കോശി, സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ, കേരള അസോസിയേഷൻ എഡ്യൂക്കേഷൻ ഡയറക്ടർ സോണിയ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു അവാർഡുകൾ വിതരണം ചെയ്തു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ