+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി

ഡാളസ്: ശ്രീനാരായണ മിഷൻ നോർത്ത് ടെക്സസിന്‍റെ ആഭിമുഖ്യത്തിൽ 163ാമത് ഗുരുദേവ ജയന്തിയും ഓണാഘോഷങ്ങളും ഡാളസിൽ ആഘോഷിച്ചു.ശനി വൈകുന്നേരം അഞ്ചു മുതൽ ഡാളസ് ശ്രീഗുരുവായൂരപ്പൻ ടെംപിൾ ഓഡിറ്റോറിയത്തിൽ നടന്
ഡാളസിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി
ഡാളസ്: ശ്രീനാരായണ മിഷൻ നോർത്ത് ടെക്സസിന്‍റെ ആഭിമുഖ്യത്തിൽ 163-ാമത് ഗുരുദേവ ജയന്തിയും ഓണാഘോഷങ്ങളും ഡാളസിൽ ആഘോഷിച്ചു.

ശനി വൈകുന്നേരം അഞ്ചു മുതൽ ഡാളസ് ശ്രീഗുരുവായൂരപ്പൻ ടെംപിൾ ഓഡിറ്റോറിയത്തിൽ നടന്ന ത്രിവിക്രമൻ ഗുരുപൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ശ്രീനാരായണ മിഷൻ ഹൂസ്റ്റണ്‍ പ്രസിഡന്‍റ് അശ്വനി കുമാർ, പ്രഫ. ശ്രീകുറുപ്പ്, ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്‍റ് ശ്രീരാമചന്ദ്രൻ നായർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്‍റെ ആഹ്വാനം ആധുനിക കാലഘട്ടത്തിൽ ഇന്നും പ്രശക്തമാണെന്ന് ഗുരുസന്ദേശം നൽകിയ മനോജ് കുട്ടപ്പൻ ഓർമപ്പെടുത്തി.

സവർണ മേധാവിത്വത്തിനും സമൂഹതി·കൾക്കും എതിരെ പോരാടിയ, കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ പ്രവർത്തിച്ച കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും പരിഷ്കർത്താവും നവോഥാന നായകനുമായിരുന്ന ശ്രീനാരായണ ഗുരുവെന്ന തുടർന്നു പ്രസംഗിച്ച അശ്വനികുമാർ, ശ്രീകുറുപ്പ്, രാമചന്ദ്രൻനായർ എന്നിവർ ചൂണ്ടിക്കാട്ടി.

തുടർന്നു നടന്ന വിവിധ കലാപരിപാടികളോടനുബന്ധിച്ച് കേരളത്തിൽ നിന്നെത്തിയ മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയൻ, പീറ്റർ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു. തുടർന്നു ഓണസദ്യയും നടത്തി.

എസ്എൻഎം സെക്രട്ടറി സന്തോഷ് വിശ്വനാഥൻ, ശ്രീകുമാർ മഡോൾ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ