+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയയിൽ വിശ്വാസ പരിശീലന ക്ലാസിന് തുടക്കം കുറിച്ചു

ഫിലഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഫിലഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 201718 അധ്യയനവർഷ ക്ലാസുകൾ സെപ്റ്റംബർ 10 ന് ആരംഭിച്ചു. ദിവ്യബലിക്കുശേഷം ഷിക
ഫിലഡൽഫിയയിൽ വിശ്വാസ പരിശീലന ക്ലാസിന് തുടക്കം കുറിച്ചു
ഫിലഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഫിലഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2017-18 അധ്യയനവർഷ ക്ലാസുകൾ സെപ്റ്റംബർ 10 ന് ആരംഭിച്ചു. ദിവ്യബലിക്കുശേഷം ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപത മുൻ വികാരി ജനറാളും മുൻമതബോധന ഡയറക്ടറും എംഎസ്റ്റി സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ ഫാ. ആന്‍റണി തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടവക വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഫാ. ഡിജോ തോമസ് കോയിക്കര എംഎസ്എഫ്എസ്, വിശ്വാസിസമൂഹം എന്നിവർ സംബന്ധിച്ചു.

ദിവ്യബലിമധ്യേ 275 ൽ പരം മതബോധനവിദ്യാർഥികളെയും 30 ൽ അധികം വരുന്ന അധ്യാപകരെയും പുതിയ അധ്യയനവർഷത്തേക്ക് ഫാ. വിനോദ് സ്വാഗതം ചെയ്തു. അധ്യാപകർക്കും മതബോധനവിദ്യാർഥികൾക്കും പ്രത്യേക പ്രാർഥനകളും അർപ്പിച്ചു.

പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30ന് ഇംഗ്ലീഷിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിക്കുശേഷം ഒരു മണിക്കൂറാണ് വിശ്വാസ പരിശീലനം. കുട്ടികളിൽ ചെറുപ്രായത്തിൽതന്നെ ക്രൈസ്തവവിശ്വാസവും സഭാപഠനങ്ങളും കൂദാശാധിഷ്ഠിതജീവിതവും മാനുഷികമൂല്യങ്ങളും പ്രകൃതിസ്നേഹവും സഹജീവിയോടുള്ള കരുണയും പങ്കുവക്കലിന്‍റെ പ്രാധാന്യവും ബൈബിൾ അധിഷ്ഠിതമായ അറിവും വിശ്വാസപരിശീലനത്തിലൂടെയും ആഘോഷങ്ങളിലൂടെയും നൽകേണ്ടത് ഭാവിയിൽ നല്ല പൗര·ാരാകാൻ അത്യന്താപേക്ഷിതമാണ്.

കുവിള ജെയിംസ് പെരിങ്ങാട്ട് ചീഫ് എഡിറ്ററായും മാത്യുജോർജ് ചെന്പ്ളായിൽ ചീഫ് ഡിസൈനറായും ഷാനൻ തോമസ്, സഫാനിയ പോൾ, മെറിൻ ജോർജ്, റോസില്ല എഡ്വേർഡ്, അമൽ തലോടി, ഓസ്റ്റിൻ ജോസഫ് എന്നിവർ എഡിറ്റോറിയൽ കമ്മിറ്റി മെംബേഴ്സ് ആയും പ്രസിദ്ധീകരിച്ച സ്കൂൾ ഈയർ ബുക്കിന്‍റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, പിടിഎ പ്രസിഡന്‍റ് ജോജി ചെറുവേലിൽ, മുൻ സ്കൂൾ ഡയറക്ടർ ഡോ. ജയിംസ് കുറിച്ചി, സ്കൂൾ രജിസ്ട്രാർ ടോം പാറ്റാനിയിൽ, സ്കൂൾ കൗണ്‍സിൽ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ