+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ജോസഫ് പുത്തൻപുരക്കൽ റോക് ലൻഡിൽ

ന്യൂയോർക്ക്. റോക് ലാൻഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്‍റ് കൗണ്‍സിൽ ഓഫ് ചർച്ചസിന്‍റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ധ്യാനയോഗങ്ങളുടെ സമാപനയോഗം സെപ്റ്റംബർ 25 ന് (ഞായർ) നടക്ക
ഫാ. ജോസഫ് പുത്തൻപുരക്കൽ റോക് ലൻഡിൽ
ന്യൂയോർക്ക്. റോക് ലാൻഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്‍റ് കൗണ്‍സിൽ ഓഫ് ചർച്ചസിന്‍റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ധ്യാനയോഗങ്ങളുടെ സമാപനയോഗം സെപ്റ്റംബർ 25 ന് (ഞായർ) നടക്കും. വൈകുന്നേരം നാലിന് ഓറഞ്ച്ബർഗിലുള്ള സെന്‍റ്ജോണ്‍സ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലാണ് ചടങ്ങുകൾ. കുടുംബസദസുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കപ്പൂച്ചിൻ സഭാംഗമായ ഫാ. ജോസഫ് പുത്തൻപുരക്കൽ കുടുംബധ്യാനത്തിനു നേതൃത്വം നൽകും.

ഓൾ സെയിന്‍റ്സ് എപ്പിസ്കോപ്പൽ മലയാളം കോണ്‍ഗ്രിഗേഷൻ വാലികോട്ടേജ്, സെന്‍റ് ജെയിംസ് മാർത്തോമ്മ ചർച്ച് ഹിൽബേണ്‍, ബഥനി മാർത്തോമ്മ ചർച്ച് ഓറഞ്ച്ബർഗ്, സെന്‍റ് ജോണ്‍സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓറഞ്ച്ബർഗ്, സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സഫേണ്‍, സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ വാലികോട്ടേജ്, സെന്‍റ്

പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച് തപ്പാൻ എന്നീ ഇടവകകളെ പ്രതിനിധീകരിച്ച് റവ. വർഗീസ് മാത്യു, റവ. ബി. മാത്യു, റവ. സജു ബി. ജോണ്‍, റവ. ഡോ. വർഗീസ് എം. ഡാനിയേൽ, റവ. ഡോ. രാജു വർഗീസ്, ഫാ. മാത്യു തോമസ്, ഫാ. തോമസ് മാത്യു, ജോയിന്‍റ്കൗണ്‍സിൽ ഭാരവാഹികളായ ജിജി ടോം, സജി എം. പോത്തൻ, ഡാനിയേൽ വർഗീസ്, ബാബു മത്തായി, ജീമോൻ വർഗീസ് എന്നിവരും എക്യുമെനിക്കൽ

കുടുംബധ്യാനത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു. സെന്‍റ് ജോണ്‍സ് ഓർത്തഡോക്സ് ഇടവക ഗായകസംഘം ഗാനങ്ങളാലപിക്കും.

റിപ്പോർട്ട്: ജോർജ് തുന്പയിൽ