+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം 23 ന്

ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ പതിനേഴാമത് ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബർ 23 ന് (ശനി) ആഘോഷിക്കുന്നു. യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 മുതലാ
യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം 23 ന്
ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ പതിനേഴാമത് ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബർ 23 ന് (ശനി) ആഘോഷിക്കുന്നു. യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 മുതലാണ് ആഘോഷ പരിപാടികൾ. അസംബ്ലി വുമണ്‍ ഷെല്ലിമേയർ ആണ് ഈ വർഷത്തെ മുഖ്യാതിഥി.

ഓണസദ്യയോടെ തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികളിൽ മെഗാ തിരുവാതിര, ചെണ്ടമേളം, പുലികളി, മാവേലിയെ എഴുന്നള്ളിക്കൽ തുടങ്ങി കേരളത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളും സാംസ്കാരിക പൈതൃകങ്ങളും വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സിനിമാതാരങ്ങളായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി, ഗായകൻ വിവേകാനന്ദൻ, കോമഡി താരങ്ങളായ കലാഭവൻ പ്രജോദ്, സുബി എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത കോമഡി ഷോയും ഈവർഷത്തെ ആഘോഷത്തിന്‍റെ ഭാഗമായിരിക്കുമെന്ന് പ്രസിഡന്‍റും ഫോമാ ട്രഷറർ സ്ഥാനാർഥുമായ ഷിനു ജോസഫ് പറഞ്ഞു.

വിവരങ്ങൾക്ക്: ഷിജു ജോസഫ് 914 330 3341, സഞ്ചു കുറുപ്പ് 203 285 2877, സഞ്ചു കളത്തിപറന്പിൽ 914 356 2134, ബാബുരാജ് പിള്ള 914 886 5459, പ്രദീപ് നായർ 203 260 1356.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി