+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഴ്ച്ചയുടെ വിരുന്നൊരുക്കി കല കുവൈറ്റ് ഓണം ആഘോഷിച്ചു

കുവൈത്ത് സിറ്റി: കാഴ്ചയുടെ വിരുന്നൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഓണം ആഘോഷിച്ചു. ഫിന്‍റാസ് കോഓപ്പറേറ്റീവ് ഹാളിൽ നടന്ന ഫഹാഹീൽഅബു ഹലീഫ മേഖലകളുടെ ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസി ഫസ്റ
കാഴ്ച്ചയുടെ വിരുന്നൊരുക്കി കല കുവൈറ്റ് ഓണം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കാഴ്ചയുടെ വിരുന്നൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഓണം ആഘോഷിച്ചു. ഫിന്‍റാസ് കോഓപ്പറേറ്റീവ് ഹാളിൽ നടന്ന ഫഹാഹീൽഅബു ഹലീഫ മേഖലകളുടെ ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ പഹേൽ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്‍റ് സി.എസ്.സുഗതകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കണ്‍വീനർ ടി.വി.ജയൻ, കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, വനിതാവേദി പ്രസിഡന്‍റ് ശാന്ത ആർ.നായർ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് അബുഹലീഫ മേഖലാ ആക്ടിങ് സെക്രട്ടറി നാസർ കടലുണ്ടി, ഫഹാഹീൽ മേഖലാ പ്രസിഡന്‍റ് രഹീൽ കെ.മോഹൻദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന അബാസിയ സാൽമിയ മേഖലകളുടെ ഓണാഘോഷം കുവൈത്തിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. കുവൈറ്റ് മലയാളി സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് പ്രസിഡന്‍റ് സി.എസ്.സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം സണ്ണി സൈജേഷ് എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, അബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോണ്‍സണ്‍, സാൽമിയ മേഖല സെക്രട്ടറി അരുണ്‍ കുമാർ എന്നിവർ സംബന്ധിച്ചു.

സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് രണ്ടിടങ്ങളിലും ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളവും, പുലികളിയും, വഞ്ചിപ്പാട്ടും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഓണത്തോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകർ തന്നെ ഒരുക്കിയ ഓണസദ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. മൂവായിരത്തോളം പേരാണ് രണ്ടിടങ്ങളിലായി ഓണസദ്യ കഴിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധയിനം കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. അബുഹലീഫഫഹാഹീൽ ഓണാഘോഷത്തിൽ അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിരയും മെഗാ കേരള നടനവും പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. നൂറോളം പേരാണ് മെഗാ നൃത്ത പരിപാടിയിൽ പങ്കാളികളായത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളവും വിവിധ കായിക മത്സരങ്ങളും ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ