+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യുന്നതിന് അനുമതി നൽകി

മേരിലാൻഡ്: മേരിലാൻഡിലെ സിറ്റിയായ കോളജ് പാർക്ക് കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, ഇമിഗ്രന്‍റസ് തുടങ്ങിയവർക്ക് വോട്ടവകാശം രേഖപ്പെടുത്തുന്നതിന് അനുമതി നൽകി. മൂന്നിനെതിരെ നാലു വോട്ടുകൾക്ക
അനധികൃത കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യുന്നതിന് അനുമതി നൽകി
മേരിലാൻഡ്: മേരിലാൻഡിലെ സിറ്റിയായ കോളജ് പാർക്ക് കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, ഇമിഗ്രന്‍റസ് തുടങ്ങിയവർക്ക് വോട്ടവകാശം രേഖപ്പെടുത്തുന്നതിന് അനുമതി നൽകി. മൂന്നിനെതിരെ നാലു വോട്ടുകൾക്കാണ് സിറ്റി കൗണ്‍സിൽ തീരുമാനം പാസാക്കിയത്.

നോണ്‍ ഇമിഗ്രന്‍റസിന് വോട്ടവകാശം നൽകുന്ന അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിയാണ് കോളജ് പാർക്ക്. 35,000 കുടുംബങ്ങളാണ് ഈ സിറ്റിയുടെ പരിധിയിലുള്ളത്.

സാൻഫ്രാൻസിസ്കോ പബ്ലിക് സ്കൂൾ ബോർഡ് ഇലക്ഷനിൽ പൗര·ാർ അല്ലാത്തവർക്ക് വോട്ടവകാശം നൽകുന്നതിന് നവംബറിൽ നടന്ന റഫറണ്ടത്തിൽ വോട്ടർമാർ അനുമതി നൽകിയിരുന്നു. മാസ്ച്യുസെറ്റ്സ്, കാംബ്രിഡ്ജ്, ന്യൂട്ടണ്‍, ബ്രൂക്ലിൻ എന്നിവിടങ്ങളിലും ഇമിഗ്രന്‍റ്സിന് വോട്ടവകാശം നൽകിയിട്ടുണ്ട്.

അമേരിക്കയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പൗര·ാരല്ലാത്തവർ വോട്ടു രേഖപ്പെടുത്തിയാൽ തടവുശിക്ഷയും ഫൈനും ഉൾപ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുക. അതേസമയം ലോക്കൽ ബോഡികളിലേയ്ക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർക്കെല്ലാമാണ് വോട്ടവകാശം എന്നു തീരുമാനിക്കുന്നതിനുള്ള അവകാശം കൗണ്‍സിലിൽ നിക്ഷിപ്തമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ