+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ പി.സി. ജോർജിന് പൗരസ്വീകരണം നൽകി

ഹൂസ്റ്റണ്‍: ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം തകർന്ന ഹൂസ്റ്റണിലെ ദുരന്തബാധിതർക്ക് സാന്ത്വനവുമായി എത്തിയ പി.സി.ജോർജ് എംഎൽഎ യ്ക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ
ഹൂസ്റ്റണിൽ പി.സി. ജോർജിന് പൗരസ്വീകരണം നൽകി
ഹൂസ്റ്റണ്‍: ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം തകർന്ന ഹൂസ്റ്റണിലെ ദുരന്തബാധിതർക്ക് സാന്ത്വനവുമായി എത്തിയ പി.സി.ജോർജ് എംഎൽഎ യ്ക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണി (മാഗ്) ന്‍റെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പൗരസ്വീകരണം നല്കി.

സ്റ്റാഫോർഡിലെ ഓൾ സെയിന്‍റ്സ് എപ്പിസ്കോപ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചാണ് തുടങ്ങിയത്. പ്രസിഡന്‍റ് തോമസ് ചെറുകര അധ്യക്ഷത വഹിച്ചു. ഹൂസ്റ്റണിലെ ദുരന്താനന്തര സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്ന് ഡോ. മാണി സ്കറിയ യോഗത്തിൽ വിശദീകരിച്ചു. അനിൽ ആറ·ുള നിവേദനം സമർപ്പിച്ചു. തുടർന്നു ഹൂസ്റ്റണ്‍ പൗരാവലിയുടെ സ്നേഹോപഹാരം പി.സി. ജോർജിന്, സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽമാൻ കെൻ മാത്യു സമ്മാനിച്ചു. സ്റ്റാഫോർഡ് സിറ്റി കൗണ്‍സിൽമാൻ കെൻ മാത്യു, ഫൊക്കാനാ മുൻ പ്രസിഡന്‍റ് ജി.കെ. പിള്ള, ഫോമാ മുൻ പ്രസിഡന്‍റ് ശശിധരൻ നായർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നിയുക്ത പ്രസിഡന്‍റ് മധു കൊട്ടാരക്കര, ഡബ്ല്യുഎംസി ഹൂസ്റ്റണ്‍ പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ, ഡോ. ജോർജ് കാക്കനാട്, പൊന്നു പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

ന്ധനേരിനൊപ്പം നാടിനൊപ്പം’ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന “ജനപക്ഷ” ത്തിന്‍റെ പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിച്ചു കഴിഞ്ഞതായി മറുപടി പ്രസംഗത്തിൽ പി.സി. ജോർജ് ചൂണ്ടിക്കാട്ടി. സദസിന്‍റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയ അദ്ദേഹം ചെറുവള്ളി എസ്റ്റേറ്റിൽ നിർദേശിക്കപ്പെട്ട ശബരിമല വിമാനത്താവളവും ശബരി റെയിലും എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് പറഞ്ഞു. ജോർജ് ഈപ്പൻ, ജോർജ് കൊളച്ചേരിൽ എന്നിവർ എംസിമാരായിരുന്നു.

പ്രളയദുരന്തത്തെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായ നിരവധി പ്രവാസികളുടെയും ഇന്ത്യക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ചശേഷമാണ് പി.സി. ജോർജും ഭാര്യ ഉഷ ജോർജും സ്വീകരണത്തിനെത്തിയത്. യോഗത്തിനു മുന്പ് മലയാളി അസോസിയേഷൻ ആസ്ഥാന കേന്ദ്രമായ കേരളഹൗസ്” സന്ദർശിച്ച പി.സി. ജോർജ് ഇന്ത്യ പ്രസ് ക്ലബ് സംഘടിപ്പിച്ച “മീറ്റ് ദി പ്രസ്”പരിപാടിയിലും പങ്കെടുത്തു.

ഡോ.സാം ജോസഫിന്‍റെ നേതൃത്വത്തിൽ ജിജു കുളങ്ങര, ജോണ്‍ ഡബ്ല്യു വർഗീസ്, ജോർജ് കാക്കനാട്ട്, റജി കോട്ടയം, എബ്രഹാം ഈപ്പൻ, പ്രേംദാസ്, ജോർജ് കൊളച്ചേരിൽ, സാജു, സെബാസ്റ്റ്യൻ പാലാ, ഫിലിപ്പ് കൊച്ചുമ്മൻ തുടങ്ങിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി