ബ്രിസ്റ്റോളിൽ വൈദിക സംഗമം 16 ന്

10:36 PM Sep 15, 2017 | Deepika.com
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ബ്രിസ്റ്റോൾ - കാർഡിഫ് റീജണിലെ വൈദികരുടേയും ട്രസ്റ്റിമാരുടെയും സംഗമം സെപ്റ്റംബർ 16ന് (ശനി) നടക്കും. ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ് ദേവാലയത്തിൽ രാവിലെ 10.30 മുതലാണ് ചടങ്ങുകൾ.

മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സർക്കുലർ നന്പർ 18 പ്രകാരം ഭാവിയിൽ ഇടവക ആകുക എന്ന ലക്ഷ്യത്തോടെ മിഷൻ സെന്‍ററുകൾ രൂപീകരിച്ച് ഡ്രാഫ്റ്റ് തയാറാക്കുകയാണ് മുഖ്യ അജണ്ട. സെപ്റ്റംബർ 24ന് മാർ സ്രാന്പിക്കലിന്‍റെ അധ്യക്ഷതയിൽ ബ്രിസ്റ്റോളിൽ നടക്കുന്ന റീജണൽ വനിതാ ഫോറം മീറ്റിംഗ്, ഒക്ടോബർ 28ന് കാർഡിഫിൽ നടക്കുന്ന റീജണൽ ബൈബിൾ കണ്‍വൻഷൻ, നവംബർ നാലിന് ബ്രിസ്റ്റോളിൽ നടക്കുന്ന എപ്പാർക്കിയൽ ബൈബിൾ കലോത്സവം എന്നിവയുടെ ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്യും.