+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുര്യൻ പ്രക്കാനം ഫൊക്കാന കണ്‍വൻഷൻ മീഡിയ കോഓർഡിനേറ്റർ

ന്യൂജേഴ്സി: ഫിലഡൽഫിയയിൽ 2018 ജൂലൈ 5 മുതൽ 7 വരെ നടത്തുന്ന ഫൊക്കാന കണ്‍വൻഷന്‍റെ മീഡിയ കമ്മിറ്റിയുടെ കോഓർഡിനേറ്ററായി കുര്യൻ പ്രക്കാനത്തെ തെരഞ്ഞെടുത്തു. ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗവും പ്ര
കുര്യൻ പ്രക്കാനം ഫൊക്കാന കണ്‍വൻഷൻ മീഡിയ കോഓർഡിനേറ്റർ
ന്യൂജേഴ്സി: ഫിലഡൽഫിയയിൽ 2018 ജൂലൈ 5 മുതൽ 7 വരെ നടത്തുന്ന ഫൊക്കാന കണ്‍വൻഷന്‍റെ മീഡിയ കമ്മിറ്റിയുടെ കോഓർഡിനേറ്ററായി കുര്യൻ പ്രക്കാനത്തെ തെരഞ്ഞെടുത്തു.

ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗവും പ്രവാസി മലയാളി മുന്നണി ചെയർമാനുമായ കുര്യൻ പ്രക്കാനം നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പ്രവാസി നേതാവാണ്. മലയാള മയൂരം ടിവിയുടെ അമരക്കാരനായ അദ്ദേഹം പ്രവാസി മലയാളി പ്രതിനിധിയായി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ·ുളയിൽ നോമിനേഷൻ നൽകിയിരുന്നു. കാനഡയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റ്ആയി പ്രവർത്തിക്കുന്ന കുര്യൻ പ്രക്കാനം, ചരിത്ര വിജയമായിരുന്ന ഫൊക്കാന ടൊറന്േ‍റാ കണ്‍വൻഷനിൽ പ്രസിഡന്‍റ് ജോണ്‍ പി. ജോണിനോടൊപ്പം റീജണൽ വൈസ് പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കുര്യൻ പ്രക്കാനത്തിന്‍റെ സംഘടനാ പ്രവർത്തന പാരന്പര്യവും മാധ്യമ പരിചയവും ഫൊക്കാന കണ്‍വൻഷന് മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്‍റ് തന്പി ചാക്കോ, കണ്‍വൻഷൻ ചെയർമാൻ മാധവൻ ബി നായർ, മീഡിയ കമ്മിറ്റി ചെയർപേഴ്സണ്‍ വിനീത നായർ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ പറഞ്ഞു.