+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ കെസിഎസ് യുവജനോത്സവം 23 ന്

ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കെസിഎസ് യുവജനോത്സവം സെപ്റ്റംബർ 23ന് (ശനി) നടക്കും. ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ ഒന്പതു മുതലാണ് പരിപാടികൾ. പ്രസിഡന്‍റ് ബിനു പൂത്ത
ഷിക്കാഗോ കെസിഎസ് യുവജനോത്സവം 23 ന്
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കെസിഎസ് യുവജനോത്സവം സെപ്റ്റംബർ 23ന് (ശനി) നടക്കും. ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ ഒന്പതു മുതലാണ് പരിപാടികൾ.

പ്രസിഡന്‍റ് ബിനു പൂത്തുറയുടെ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ ഇനങ്ങളിലായി 400 ൽപരം കുട്ടികൾ പങ്കെടുക്കും. ക്നാനായ തനിമയും പാരന്പര്യങ്ങളും ഉൗന്നൽ കൊടുത്തുകൊണ്ടുള്ള മത്സരങ്ങളും യുവജനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിറ്റി ചെയർമാൻ ജോബി ഓളിയിൽ പറഞ്ഞു.

സാജു കണ്ണന്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനികുന്നേൽ, ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

മത്സരങ്ങൾ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കും എന്‍റർടൈൻമെന്‍റ് കമ്മിറ്റിയെ സമീപിക്കേണ്ടതാണ്.

വിവരങ്ങൾക്ക്: ജോബി ഓളിയിൽ 630 487 0415, ഡെന്നി പുല്ലാപള്ളിൽ 847 644 9418, സജി മാലിതുരുത്തേൽ 630 479 0035.