+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാന്പാ കെസിസിസിഎഫ് സിൽവർ ജൂബിലി ആഘോഷങ്ങളും വടംവലി മത്സരവും

ടാന്പാ: ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ 2017 ഒക്ടോബർ ഏഴിനു ശനിയാഴ്ച ടാന്പാ യിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ പത്തിനു വടംവലി മത്സരത്തോടുകൂടി
ടാന്പാ കെസിസിസിഎഫ് സിൽവർ ജൂബിലി ആഘോഷങ്ങളും വടംവലി മത്സരവും
ടാന്പാ: ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ 2017 ഒക്ടോബർ ഏഴിനു ശനിയാഴ്ച ടാന്പാ യിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ പത്തിനു വടംവലി മത്സരത്തോടുകൂടി ആരംഭിക്കുന്നതായിരിക്കും . അമേരിക്കയിലെ വിവിധ ക്നാനായ സംഘടനകളിൽ നിന്നുമുള്ള പല ടീമുകളും ഈ മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

വൈകുന്നേരം ആറിനു പരിശുദ്ധ കുർബാനയും അതേത്തുടർന്നു അമേരിക്കയിലെയും വിദേശത്തുനിന്നുമുള്ള നേതാക്ക·ാർ പങ്കെടുക്കുന്ന സമ്മേളനവും നടക്കും. അതിനുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും കലാപരിപാടികളും ഉൗണ്ടായിരിക്കുന്നതാണ്.
ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു അതിനെ വിജയിപ്പിക്കണമെന്നു എല്ലാവരെയും അറിയിക്കുന്നതോടൊപ്പം അതിലേക്ക് ഹാർദവമായി ക്ഷണിക്കുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ മാധവപ്പള്ളിൽ (കെസിസിസിഎഫ് പ്രസിഡന്‍റ്) 813 504 2991, ജയിംസ് പുളിക്കത്തൊട്ടിയിൽ (ജൂബിലി ചെയർമാൻ) 813 504 2991

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം