+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധന സഹായം കൈമാറി

കുവൈത്ത്: തുടർ ചികിത്സക്കായി പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും അവിടെ വച്ച് മരണമടയുകയും ചെയ്ത അസോസിയേഷൻ അംഗമായിരുന്ന ദാമുവിന്‍റെ കുടുംബത്തിന് കോഴിക്കോട് ജില്ലാ അസോസിയേഷന്‍റെ കുടുംബക്ഷേ
ധന സഹായം കൈമാറി
കുവൈത്ത്: തുടർ ചികിത്സക്കായി പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയും അവിടെ വച്ച് മരണമടയുകയും ചെയ്ത അസോസിയേഷൻ അംഗമായിരുന്ന ദാമുവിന്‍റെ കുടുംബത്തിന് കോഴിക്കോട് ജില്ലാ അസോസിയേഷന്‍റെ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള രണ്ടു ലക്ഷം രൂപ ധന സഹായം നൽകി.

കുവൈത്തിലെ താമസസ്ഥലത്തു നടന്ന ചടങ്ങിൽ, അബാസിയ ഏരിയ പ്രസിഡന്‍റ് പി.വി. വിനീഷ്, പരേതന്‍റെ ഭാര്യക്കും മകൾക്കും കൈമാറി. ചടങ്ങിൽ പ്രസിഡന്‍റ് സി. ഹനീഫ്, ജനറൽ സെക്രട്ടറി കെ. ഷൈജിത്ത്, കാരുണ്യം സെക്രട്ടറി സമീർ വെള്ളയിൽ, കേന്ദ്ര നിർവാഹക സമിതി അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമായി അപകടത്തിൽപെട്ട നിരവധി അംഗങ്ങളേയും ആകസ്മിക മരണം സംഭവിച്ച അംഗങ്ങളുടെ കുടുംബത്തെയും സഹായിക്കാൻ അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ