+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ഉന്നതതല പ്രതിനിധി സംഘം കുവൈത്തിൽ

കുവൈത്ത് സിറ്റി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം കുവൈത്ത് സന്ദർശിക്കുന്നു. സെപ്റ്റംബർ 20 നു കുവൈത്തിൽ എത്തുന്ന സംഘം സാന്പത്തിക, വാണിജ്യ, ശാസ്ത
ഇന്ത്യൻ ഉന്നതതല പ്രതിനിധി സംഘം കുവൈത്തിൽ
കുവൈത്ത് സിറ്റി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം കുവൈത്ത് സന്ദർശിക്കുന്നു. സെപ്റ്റംബർ 20 നു കുവൈത്തിൽ എത്തുന്ന സംഘം സാന്പത്തിക, വാണിജ്യ, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ സാധ്യതകൾ ആരായും.

വൈകുന്നേരം അഞ്ചു മുതൽ ആറു വരെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അക്ബർ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. മന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കുവൈത്ത് ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ അനസ് അൽ സാലെഹിന്‍റെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധിസംഘവുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും എംബസി അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ