+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാലയിൽ ഓർത്തഡോക്സ് പള്ളിയുടെ ശിലാസ്ഥാപനം 16 ന്

മസ്കറ്റ്: ഗാല സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ശിലാസ്ഥാപന കർമങ്ങൾ സെപ്റ്റംബർ 16ന് (ശനി) നടക്കും. ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് ചടങ്ങുകൾക്ക് മുഖ
ഗാലയിൽ ഓർത്തഡോക്സ് പള്ളിയുടെ ശിലാസ്ഥാപനം 16 ന്
മസ്കറ്റ്: ഗാല സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ശിലാസ്ഥാപന കർമങ്ങൾ സെപ്റ്റംബർ 16ന് (ശനി) നടക്കും. ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

രാവിലെ 6.30 ന് പ്രഭാത നമസ്കാരം, ഏഴിന് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, 9.15 ന് പൊതുസമ്മേളനവും തുടർന്ന് ശിലയുടെ കൂദാശാ കർമം, സമാപന ആശീർവാദവും നേർച്ച വിളന്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ.ജോർജ് വർഗീസ് അറിയിച്ചു.

ഓർത്തഡോക്സ് പള്ളിക്ക് ഒമാനിൽ നിലവിൽ റുവി, സോഹാർ, സലാലാ എന്നിവിടങ്ങളിലാണ് ഇടവകകൾ ഉള്ളത്. ഗാലയിൽ പ്രോട്ടസ്റ്റന്‍റ് ചർച്ച് ഓഫ് ഒമാൻ ഹാളിലാണ് തിരുക്കർമങ്ങൾ നടത്തിവരുന്നത്. ഓർത്തഡോക്സ് സഭയെ കൂടാതെ യാക്കോബായ, കോപ്റ്റിക് വിഭാഗങ്ങൾക്കും സ്വന്തമായി പ്രാർഥനാലയങ്ങൾ നിർമിക്കാൻ മതകാര്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

നേരത്തെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യൂലിയോസ് മെത്രാപ്പോലീത്താക്ക് ഗാല പള്ളി വികാരിയുടെ നേതൃത്വത്തിൽ റുവി ഗാല ഇടവകാംഗങ്ങൾ സ്വീകരണം നൽകി.

റിപ്പോർട്ട്: സേവ്യർ കാവാലം