+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബൈ കെ എംസിസിയിൽ മൊബൈൽഫോണ്‍ സാങ്കേതിക പരിശീലനം

ദുബായ്: ഗൾഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബായ് കെ എംസിസി മൊബൈൽ ഫോണ്‍ സാങ്കേതിക പരിശീലനം നൽകുന്നു. മൊബൈൽ ഫോണ്‍ രംഗത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് നെറ്റ്വർക്കായ ബ്രി
ദുബൈ കെ എംസിസിയിൽ മൊബൈൽഫോണ്‍ സാങ്കേതിക പരിശീലനം
ദുബായ്: ഗൾഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബായ് കെ എംസിസി മൊബൈൽ ഫോണ്‍ സാങ്കേതിക പരിശീലനം നൽകുന്നു. മൊബൈൽ ഫോണ്‍ രംഗത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് നെറ്റ്വർക്കായ ബ്രിറ്റ്ക്കൊ ആൻഡ് ബ്രിറ്റ്ക്കൊയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നൽകുന്നത്.

60 മണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂർ ഓണ്‍ ലൈൻ സപ്പോർട്ടും ലഭിക്കും. എല്ലാ വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ 12 വരെ അൽ ബറാഹ ആസ്ഥാനത്താണ് ക്ലാസ്. കംപ്യൂട്ടർ പരിജ്ഞാനമാണ് പ്രവേശനത്തിനുള്ള മാനദണ്ഡം. കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള പാശ്ചാത്തല സൗകര്യങ്ങൾ ദുബായ് കെ എംസിസി സൗജന്യമായി ഒരുക്കും. പരിശീലനത്തിനാവശ്യമായ ടൂൾ കിറ്റ് പഠിതാക്കൾ കൊണ്ടുവരേണ്ടത്.

പരിശീലനം പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റും തൊഴിൽ നേടുന്നതിനുള്ള സഹായവും ദുബായ് കെ എംസിസി ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് പി.കെ അൻവർ നഹയും ആക്ടിംഗ് ജനറൾ സെക്രട്ടറി ഇസ്മായിൽ ഏറാമലയും അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവരിൽ നിന്ന് പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 27 ന് മുന്പ് അൽ ബറാഹ കെ എംസിസി ഓഫീസിൽ നിന്നും ലഭിക്കുന്ന പ്രവേശന ഫോറം പൂരിപ്പിച്ച് തിരിച്ചു നൽകേണ്ടതാണെന്ന് മൈ ഫ്യൂച്ചർ ചെയർമാൻ അഡ്വ. സാജിദ് അബൂബക്കർ, കണ്‍വീനർ ഷഹീർ കൊല്ലം എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 04 2727773.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ