+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവ്യാനുഭവങ്ങളുമായി "സമ്മർവെൽ'

ഫഹാഹീൽ: വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയത്തെ മുൻ നിർത്തി വിദ്യാർഥികൾക്കുവേണ്ടി റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) ഫഹാഹീൽ സെൻട്രൽ സംഘടിപ്പിച്ച "സമ്മർവെൽ’ അഹ്മദി പാർക്കിൽ സമാപിച്ചു. വിവിധ കായിക, വിനോദ
നവ്യാനുഭവങ്ങളുമായി
ഫഹാഹീൽ: വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയത്തെ മുൻ നിർത്തി വിദ്യാർഥികൾക്കുവേണ്ടി റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) ഫഹാഹീൽ സെൻട്രൽ സംഘടിപ്പിച്ച "സമ്മർവെൽ’ അഹ്മദി പാർക്കിൽ സമാപിച്ചു.

വിവിധ കായിക, വിനോദ മത്സരങ്ങളുമായി വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ച എയ്റോബിക്സ്, പഠന സെഷനുകൾക്ക് സലിം മാസ്റ്റർ കൊച്ചന്നൂർ, ശിഹാബ് വാണിയന്നൂർ എന്നിവർ നേതൃത്വം നൽകി. അബ്ദുൽ സലാം, യാസർ അറഫാത്ത്, ജാഫർ നടക്കാവ്, അബ്ദുള്ള വേങ്ങര, ശിഹാബുദ്ദീൻ വാരം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ