+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ജിദ്ദ: സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഷറഫിയയിലെ പോളിക്
സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
ജിദ്ദ: സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഷറഫിയയിലെ പോളിക്ലിനിക്കിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 20 വർഷമായി അൽ റവാബിയിൽ മിനിമാർക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ജിദ്ദ മുതുവിൽകുണ്ട് മഹല്ല് കമ്മിറ്റി ട്രഷറർ ആയിരുന്നു. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനിൽ ഖബറടക്കി.

മാതാവ്: മറിയുമ്മ. ഭാര്യ ഉമ്മു ഹബീബ. മക്കൾ: ഫാത്തിമ സിൻഹ, ഫിനാദ് ഫെമി. സഹോദരങ്ങൾ: അബ്ദുൽ ജലീൽ (ജിദ്ദ), അബ്ദുൽ ഹഖ്, സൈഫുന്നീസ, മുത്തുമുനീറ.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ