+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗീതാമണ്ഡലം തിരുവോണം ആഘോഷിച്ചു

ഷിക്കാഗോ: ഗീതാമണ്ഡലം തിരുവോണം ആഘോഷിച്ചു. അമേരിക്കയിൽ ആദ്യമായി ആരംഭിച്ച അത്തച്ചമയ ഘോഷയാത്രയോടെ തുടങ്ങിയ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയോടെ അവസാനിച്ചു. ഈ വർഷത്തെ തിരുവോണദിനം ആരംഭിച്ച
ഗീതാമണ്ഡലം തിരുവോണം ആഘോഷിച്ചു
ഷിക്കാഗോ: ഗീതാമണ്ഡലം തിരുവോണം ആഘോഷിച്ചു. അമേരിക്കയിൽ ആദ്യമായി ആരംഭിച്ച അത്തച്ചമയ ഘോഷയാത്രയോടെ തുടങ്ങിയ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയോടെ അവസാനിച്ചു. ഈ വർഷത്തെ തിരുവോണദിനം ആരംഭിച്ചത് അഷ്ടമിരോഹിണി പൂജയോടെയാണ്. പ്രസന്നൻ നന്പൂതിരിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അഷ്ടോത്തര അർച്ചനയും നൈവേദ്യ സമർപ്പണത്തിനും ശേഷം നാരായണീയ പാരായണവും നടത്തി. തുടർന്ന് ഗീതാമണ്ഡലം ചെണ്ടമേളം ഗ്രൂപ്പിന്‍റെ വാദ്യ ഘോഷത്തോടെ ഉണ്ണിക്കണ്ണനേയുംകൊണ്ട് ഭക്തിസാന്ദ്രമായ ഘോഷയാത്രയും നടത്തി. തിരിച്ച് ക്ഷേത്രാങ്കണത്തിൽ ഭഗവാൻ എത്തിയശേഷം കുട്ടികൾക്ക് ആഹ്ളാദത്തിന്‍റെ പരമകാഷ്ഠ നല്കികൊണ്ട് അതിവിപുലമായ രീതിയിൽ ഭഗവാന്‍റെ ഇഷ്ട വിനോദമായ ഉറിയടി നടത്തി. ഈ വർഷത്തെ ഉറിയാടിയിൽ പങ്കെടുക്കുവാൻ വളരെ അധികം കുട്ടികൾ ഷിക്കാഗോയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്നിരുന്നു.

രാവിലെ പത്തരയ്ക്ക് ആർപ്പ് വിളികളോടെയും വാദ്യഘോഷങ്ങളോടെയും, പുഷ്പാഭിഷേകത്തോടെയും തൃക്കാക്കരയപ്പനെ ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു കൊണ്ടു വന്ന ശേഷം, തറവാട്ട് ക്ഷേത്രാങ്കണത്തിൽ ഭഗവാന് വിശേഷാൽ പൂജയും വാമനാവതാര പാരായണവും അഷ്ടോത്തര അർച്ചനയും, നൈവേദ്യ സമർപ്പണവും പുഷ്പാഭിഷേകവും നടത്തി. തുടർന്ന് 2017 ലെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.



അതിമനോഹരമായ പൂക്കളം ആണ് ഗീതാമണ്ഡലം ഈ വർഷംഗീതാമണ്ഡലം അങ്കണത്തിൽ ഒരുക്കിയിരുന്നത്. രേവതി രവീന്ദ്രൻ, രശ്മി മേനോൻ, അനിത പിള്ള, വിജയരവീന്ദ്രൻ, ജയശ്രീ പിള്ള, മഞ്ജു പിള്ള, ശ്രുതി ഉണ്ണികൃഷ്ണൻ, രമ്യ വിനീത്, രമ നായർ, എന്നിവരുടെ നേതൃത്വത്തിൽ ഗീതാമണ്ഡലത്തിലെ സ്ത്രീകളും കുട്ടികളും ചേര്ന്നാ ണ് അതിമനോഹരമായ ഓണപ്പൂക്കളം തയ്യാറാക്കിയത്. അതുപോലെ ഡോക്ടർ നിഷാ ചന്ദ്രന്‍റെയും ലക്ഷ്മി വാര്യരുടെയും നേതൃത്വത്തിൽ 75 മലയാളി മങ്കമാർ, പ്രത്യകമായി നാട്ടിൽ തയിച്ച് എടുത്ത ഓണപുടവയുടുത്താണ് ചിക്കാഗോയിൽ ഇന്നോളം ആരും അനുഭവിച്ചിട്ടില്ലാത്ത അതി മനോഹരമായ കൈകൊട്ടിക്കളിയും തിരുവാതിര കളിയും സംഘടിപ്പിച്ചു. തുടർന്ന് ദേവി ശങ്കറിന്‍റെ നേതൃത്വത്തിൽ ഗീതാമണ്ഡലത്തിലെ യുവാക്കളും യുവതികളും ചേര്ന്ന് അവതരിപ്പിച്ച അതിമനോഹരമായ നൃത്തവും ലക്ഷ്മി, പാർവതി, സരസ്വതിമാരും അനുശ്രീയും അവതരിപ്പിച്ച മനോഹരമായ ഗാനങ്ങളും മറ്റു കലാപരിപാടികളും ഹൃദ്യമായ അനുഭവം ആണ് കുടുംബാംഗങ്ങൾക്ക് പകർന്നു നല്കിയത്. ഗീതമണ്ഡലം കുടുംബാംഗവും മികച്ച കവിയത്രിയുമായ ലക്ഷ്മി നായരുടെ ഏറ്റവും പുതിയ കവിതയായ എന്‍റെ ഓണം എന്ന കവിത, ശ്രീമതി അനുശ്രീ ചൊല്ലിയപ്പോൾ കുടുംബാംഗങ്ങളെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയി. ഗീതാ മണ്ഡലത്തിലെ ഗീതാ ക്ലാസിൽ പിഠിക്കുന്ന കുട്ടികൾ ഗുുരു ആനന്ദ് പ്രഭാകറിന്‍റെ നേതൃത്വത്തിൽ ഗീതാ ശ്ലോകങ്ങൾ ഉുരുവിട്ടത് വളരെ ഹൃദ്യമായിരുന്നു.

അതി സുന്ദരമായ ഈ ഓണം ഒരുക്കുവാൻ ചുക്കാൻ പിടിച്ച ജയ് ചന്ദ്രനും ബൈജു മേനോനും കുടുംബാംഗങ്ങൾ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു. സെ!ക്രട്ടറി ബൈജു മേനോൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം