+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന കണ്‍വൻഷൻ കിക്കോഫ് വൻ വിജയം

ഫിലാഡൽഫിയ: ഫൊക്കാനയുടെ 2018 ലെ കണ്‍വൻഷന് വേദിയാകുന്ന ഫിലാഡൽഫിയയിൽ പന്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഫൊക്കാന കണ്‍വൻഷൻ കിക്കോഫ് വൻ വിജയം. ഓഗസ്റ്റ് ആറിന് പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടന്ന
ഫൊക്കാന കണ്‍വൻഷൻ കിക്കോഫ്  വൻ വിജയം
ഫിലാഡൽഫിയ: ഫൊക്കാനയുടെ 2018 ലെ കണ്‍വൻഷന് വേദിയാകുന്ന ഫിലാഡൽഫിയയിൽ പന്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഫൊക്കാന കണ്‍വൻഷൻ കിക്കോഫ് വൻ വിജയം.

ഓഗസ്റ്റ് ആറിന് പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടന്ന ചടങ്ങിൽ 45 പേർ രജിസ്റ്റർ ചെയ്ത് കണ്‍വൻഷൻ കിക്കോഫിന് തുടക്കം കുറിച്ചു. ഹോസ്റ്റ് അസോസിയേഷനായ പന്പയോടൊപ്പം ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഫൊക്കാനയുടെ അംഗ സംഘടനകളായ മേളയും ഫിൽമയും കിക്കോഫിൽ പങ്കുചേർന്നു.

ഫിലാഡൽഫിയായിൽ നടന്ന പ്രഥമ കിക്കോഫ് വൻ വിജയമായിരുന്നുവെന്നും ഫിലാഡൽഫിയായിലെ പൗരമുഖ്യരെയും അഭ്യുദയകാംഷികളെയും കണ്‍വൻഷനിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞു.

ഫൊക്കാനയുടെ എക്കാലത്തെയും ശക്തിസ്ത്രോതസുകളിലൊന്നായ നഗരവും അസോസിയേഷനുമാണ് ഫിലാഡൽഫിയായും പന്പയുമെന്നും പന്പയുടെ സ്ഥാപക നേതാക്കളിലെരാളായ തന്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ഫൊക്കാനക്ക് പന്പയുടെയും മറ്റ് അംഗ സംഘടനകളുടെയും സഹകരണം ഉറപ്പാക്കുമെന്നും ഫൊക്കാന കണ്‍വൻഷൻ നാഷണൽ കോഓർഡിനേറ്റർ സുധ കർത്ത പറഞ്ഞു.

രജിസ്ട്രേഷൻ ചെയർമാൻ മോഡി ജേക്കബ് നേതൃത്വം നൽകി. ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, കണ്‍വൻഷൻ നാഷണൽ കോഓർഡിനേറ്റർ സുധ കർത്ത, ഫണ്ട് റെയ്സിംഗ് ചെയർമാൻ വിൻസന്‍റ് ഇമ്മാനുവൽ, കണ്‍വൻഷൻ പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് ഓലിക്കൽ സ്പോക്ക് പേഴ്സണ്‍ ജോർജ് നടവയൽ, പന്പ പ്രസിഡന്‍റ് അലക്സ് തോമസ്, ജനറൽ സെക്രട്ടറി ജോണ്‍ പണിക്കർ, ട്രഷറർ സുമോദ് നെല്ലിക്കാല, ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ റോണി വർഗീസ്, മേള പ്രസിഡന്‍റ് റെജി ജേക്കബ്, ഓർമ പ്രസിഡന്‍റ് ജോസ് ആറ്റുപുറം, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ബോബി ജേക്കബ് ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്‍റ് ജോസഫ്, ഫാ. ഫിലിപ്പ് മോഡയിൽ, രാജൻ സാമുവൽ, സാഹിത്യകാരായ മുരളി ജെ. നായർ, നീന പനക്കൽ, അശോകൻ വേങ്ങാശേരി തുടങ്ങിയവരാണ് കിക്കോഫിൽ പങ്കെടുത്ത് രജിസ്റ്റർ ചെയ്തത്.

2018 ജൂലൈ 5 മുതൽ 7 വരെ ഫിലാഡൽഫിയ സബർബിലുള്ള വാലിഫോർജ് റിസോർട്ട് ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണ് കണ്‍വൻഷൻ. നടക്കുക.

വിവരങ്ങൾക്ക്: അലക്സ് തോമസ് (പന്പ പ്രസിഡന്‍റ്) 215 850 5268, സുധ കർത്ത 267 575 7333, മോഡി ജേക്കബ് 215 667 0802, ജോർജ് ഓലിക്കൽ 215 873 4365, ജോണ്‍ പണിക്കർ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, ഫീലിപ്പോസ് ചെറിയാൻ 215 605 7310.