+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന് സ്വീകരണം നൽകി

ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വണ്‍ സെന്‍റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയ താമരശേരി രൂപത ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിനു വികാരി
മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന് സ്വീകരണം നൽകി
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വണ്‍ സെന്‍റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയ താമരശേരി രൂപത ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിനു വികാരി ഫാ. മനോജ് കൊല്ലംപറന്പിലിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തുടർന്നു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മാർ ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ആന്‍റണി മുഞ്ഞേലി, ഫാ. ആഗ്നൽ എന്നിവർ സഹകാർമികരായിരുന്നു. ചടങ്ങിൽ ഫാ. ആന്‍റണി മുഞ്ഞേലി രചിച്ച പുസ്തകത്തിന്‍റെ പ്രകാശനവും മാർ ഇഞ്ചനാനിയിൽ നിർവഹിച്ചു. തുടർന്നു പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവയോടുകൂടി തിരുനാൾ സമാപിച്ചു.

സെപ്റ്റംബർ രണ്ടു മുതൽ തുടങ്ങിയ നൊവേനക്കും ലദീഞ്ഞിനും വിശുദ്ധ കുർബാനക്കും ഫാ. വർഗീസ് പീറ്റർ, ഫാ. ഫ്രാൻസിസ് കർത്താനം, ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ. ജെറി ഓണംപള്ളിൽ, ഫാ. സാന്‍റോ പുതുമനകുന്നേൽ, ഫാ. ഫ്രാൻസിസ്, ഫാ. സന്തോഷ് എന്നിവർ കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്