+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാരഥി കുവൈറ്റിന്‍റെ വാർഷികാഘോഷം നവംബർ മൂന്നിന്

കുവൈത്ത്: സാരഥി കുവൈറ്റിന്‍റെ പതിനെട്ടാമത് വാർഷികാഘോഷമായ ന്ധസാരഥീയം 2017’” നവംബർ മൂന്നിന് ഫർവാനിയ അൽ നാസർ സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജീവകാരുണ്യ പ്രവർത്തനങ്
സാരഥി കുവൈറ്റിന്‍റെ വാർഷികാഘോഷം നവംബർ മൂന്നിന്
കുവൈത്ത്: സാരഥി കുവൈറ്റിന്‍റെ പതിനെട്ടാമത് വാർഷികാഘോഷമായ ന്ധസാരഥീയം 2017’” നവംബർ മൂന്നിന് ഫർവാനിയ അൽ നാസർ സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സാരഥി അഗതികൾക്ക് ഒരു കൂടാരം”(സാരഥി ഭവന നിർമാണ പദ്ധതി), സാരഥി പാലിയേറ്റീവ് കെയർ സെന്‍റർ പദ്ധതികൾ മുൻ നിർത്തിയാണ് വാർഷിക പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, വൈഷ്ണവ് ഗിരീഷ്, അനിത ഷെയ്ക്, ലക്ഷ്മി ജയൻ എന്നിവർ പങ്കെടുക്കുന്ന മെഗാഷോയും ജൂണിയർ ശിവമണി എന്ന അറിയപ്പെടുന്ന ജിനൊ അവതരിപ്പിക്കുന്ന (അശൃ, ംമലേൃ, ഹശഴവേ & എശൃല) ഫ്യൂഷനും പരിപാടിയുടെ ഭാഗമായിരിക്കും.

ഇന്ത്യൻ സൈന്യത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ മലയാളികളുടെ കുറവ് തിരിച്ചറിഞ്ഞ് വിരമിച്ച സൈനികരുടെ മേൽനോട്ടത്തിൽ സാരഥി സെന്‍റർ ഫോർ എക്സലൻസ് എന്ന സ്ഥാപനം ചേർത്തല കേന്ദ്രമായി ആരംഭിച്ച വിവരം ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സാരഥി പ്രസിഡന്‍റ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി വിനീഷ് വിശ്വം, ട്രഷറർ ജയൻ സദാശിവൻ, സാരഥീയം ജനറൽ കണ്‍വീനർ എൻ.എസ്. ജയൻ, സാരഥി ട്രസ്റ്റ് ചെയർമാൻ അനിത് കുമാർ, രക്ഷാധികാരി സുരേഷ് കൊച്ചത്ത് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ