+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"യു ഉത്സവ് 2017' ന് വർണാഭമായ സമാപനം

കുവൈത്ത്: ആയിരത്തോളം വരുന്ന ജനസാഗരത്തെ സാക്ഷികളാക്കി മലയാളത്തിന്‍റെ അഭിമാനതാരങ്ങൾ മാറ്റുരച്ച യുഎഫ്എംഎഫ്ബി ഫ്രണ്ട്സിന്‍റെ "യു ഉത്സവ് 2017’ന് വർണാഭമായ സമാപനം. പൊതുസമ്മേളനം പ്രമുഖ മാധ്യമപ്രവർത്തകൻ
കുവൈത്ത്: ആയിരത്തോളം വരുന്ന ജനസാഗരത്തെ സാക്ഷികളാക്കി മലയാളത്തിന്‍റെ അഭിമാനതാരങ്ങൾ മാറ്റുരച്ച യുഎഫ്എംഎഫ്ബി ഫ്രണ്ട്സിന്‍റെ "യു ഉത്സവ് 2017’ന് വർണാഭമായ സമാപനം.

പൊതുസമ്മേളനം പ്രമുഖ മാധ്യമപ്രവർത്തകൻ സാം പൈനമൂടും ഗായകൻ ഉദയ് രാമചന്ദ്രനും യുഎഫ്എം ഭാരവാഹികളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജലീബ് ഏരിയ കമാൻഡർ കേണൽ ഇബ്രാഹിം അബ്ദുറസാക്ക് അൽ ദേയ് മുഖ്യാതിഥി ആയിരുന്നു. യുഎഫ് എം പ്രസിഡന്‍റ് ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ യോഗം മൊമെന്േ‍റാ നൽകി ആദരിച്ചു. ന്ധയുഉത്സവ് 2017’ സുവനീർ സാം പൈനമൂട്, ബാലു ചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദീപക് കൊച്ചിൻ, ചെസിൽ രാമപുരം, ബാലു ചന്ദ്രൻ, അരുൾ ധർമരാജ്, സാം നന്ത്യാട്ട്, നിരഞ്ജൻ തംബുരു എന്നിവർ സംസാരിച്ചു.

വൈകുന്നേരം ഏഴിനാരംഭിച്ച കലാവിരുന്നിൽ പ്രമുഖ നടൻ ഹരിശ്രീ അശോകൻ, ഗായകനും സംഗീത സംവിധായകനുമായ ഉദയ് രാമചന്ദ്രൻ, ഗായകൻ നൗഫൽ റഹ്മാൻ, ഗായികയും വയലിനിസ്റ്റുമായ രൂപാ രേവതി എന്നിവർക്കൊപ്പം കുവൈത്തിലെ പ്രമുഖ ട്രൂപ്പുകളായ ഹൽവാസ് ഇവന്‍റ്സ് അവതരിപ്പിച്ച ഗാനങ്ങൾ, ഹാർട്ട്ബീറ്റ്സ് അവതരിപ്പിച്ച ഡാൻസ്, ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം ഇബ്രാഹിം അവതരിപ്പിച്ച മിമിക്സ് എന്നിവ അരങ്ങേറി. ലൂസിയ വില്യംസ് പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ