+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈരളി ഖോർഫക്കാൻ ഈദ് ഓണം ആഘോഷം

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഖോർഫക്കാൻ യൂണിറ്റിന്‍റെ ഈദ് ഓണം ആഘോഷങ്ങൾ ഖോർഫക്കാൻ മസായ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സെപ്റ്റംബർ എട്ടിന് നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ കോണ്‍സുലേറ്റ് ദുബ
കൈരളി ഖോർഫക്കാൻ ഈദ് ഓണം ആഘോഷം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഖോർഫക്കാൻ യൂണിറ്റിന്‍റെ ഈദ് ഓണം ആഘോഷങ്ങൾ ഖോർഫക്കാൻ മസായ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

സെപ്റ്റംബർ എട്ടിന് നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ കോണ്‍സുലേറ്റ് ദുബായ് ലേബർ വൈസ് കോണ്‍സലർ എൻ.കെ. നിർവാണ്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യ ന·ക്കും സഹോദര്യത്തിനും ഈദ് ഓണം ആഘോഷങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും പ്രവാസി പ്രശ്നങ്ങളിൽ കോണ്‍സുലേറ്റിന്‍റെ ഇടപെടലും സഹായങ്ങളും തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ, ഐഎസ്സി ഖോർഫക്കാൻ പ്രസിഡന്‍റ് മുരളീധരൻ, കൈരളി സെൻട്രൽ പ്രസിഡന്‍റ് കെ.പി. സുകുമാരൻ, സെക്രട്ടറി വി.എസ്. സുഭാഷ്, സൈമണ്‍ സാമുവൽ, മറിയാമ്മ ജേക്കബ്, പ്രോഗ്രാം കണ്‍വീനർ ജിജു ഐസക്ക് എന്നിവർ പ്രസംഗിച്ചു.

തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. ഓണസദ്യയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.