+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: കേരള ഹജ്ജ് കമ്മിറ്റിക്കുകീഴിൽ സൗദിയിലെത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മക്കയിൽ മരിച്ചു. കുളത്തൂർ കുറുപ്പത്താൽ വടക്കേകുളന്പിൽ സ്വദേശി പരേതനായ നെടുവള്ളി മുഹമ്മദ് ഹാജിയുടെ മകൻ മായിൻകുട്ടി (58)
ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
ജിദ്ദ: കേരള ഹജ്ജ് കമ്മിറ്റിക്കുകീഴിൽ സൗദിയിലെത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മക്കയിൽ മരിച്ചു. കുളത്തൂർ കുറുപ്പത്താൽ വടക്കേകുളന്പിൽ സ്വദേശി പരേതനായ നെടുവള്ളി മുഹമ്മദ് ഹാജിയുടെ മകൻ മായിൻകുട്ടി (58) ആണ് ആശുപത്രിയിൽ മരിച്ചത്.

പനി ബാധിച്ചതിനെ തുടർന്നു അറഫ സംഗമത്തിന്‍റെ തലേദിവസം ശാര ജദീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മായിൻകുട്ടിക്ക് ന്യൂമോണിയ കലശലാവുകയും ഹജ്ജ് കർമങ്ങളിൽ പങ്കെടുപ്പിച്ചശേഷം മിനായിലെ ആശുപത്രിയിലേക്ക് മാറ്റുകയും ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ആയിഷയോടൊപ്പമാണ് ഹജ്ജിനെത്തിയത്.

മക്കൾ: നസീബ, നബീൽ. മരുമകൻ: ഇസ്ഹാഖ് മാസ്റ്റർ കാവുംപുറം.

മൃതദേഹം ഇന്നലെ മഗ്രിബ് നമസ്കാരാനന്തരം മക്കയിലെ ജന്നത്തുൽ മഅല്ലയിൽ കബറടക്കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ