+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ ഗ്രാന്‍റ് പേരന്‍റ്സിനെ ആദരിച്ചു

പാറ്റേഴ്സണ്‍ (ന്യൂജഴ്സി): പാറ്റേഴ്സണ്‍ സെ. ജോർജ് സിറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഗ്രാൻഡ് പേരന്‍റ്സിനു സമുചിതമായ ആദരം നൽകി. ഇടവകയിൽ പ്രവർത്തിക്കുന്ന അല്മായ സംഘടനയായ എസ്എംസിസി ചാപ്റ്റർ ആണൂ ഗ്രാൻഡ്
പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ ഗ്രാന്‍റ് പേരന്‍റ്സിനെ ആദരിച്ചു
പാറ്റേഴ്സണ്‍ (ന്യൂജഴ്സി): പാറ്റേഴ്സണ്‍ സെ. ജോർജ് സിറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഗ്രാൻഡ് പേരന്‍റ്സിനു സമുചിതമായ ആദരം നൽകി. ഇടവകയിൽ പ്രവർത്തിക്കുന്ന അല്മായ സംഘടനയായ എസ്എംസിസി ചാപ്റ്റർ ആണൂ ഗ്രാൻഡ് പേരന്‍റ്സിനെ ആദരിക്കുന്നതിനു മുൻകൈ എടുത്തത്. സെപ്റ്റംബറിൽ ലേബർ ഡേ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച്ചയാണു അമേരിക്കയിൽ ദേശീയ ഗ്രാൻഡ് പേരന്‍റ്സ് ഡേ ആയി ആഘോഷിക്കുന്നത്. 2017 ലെ ഗ്രാൻഡ് പേരന്‍റ്സ് ഡേ ആയ സെപ്റ്റംബർ 10 ഞായറാഴ്ച ഇടവക വികാരി റവ: ഫാ: ജേക്കബ് ക്രിസ്റ്റി പറന്പുകാട്ടിലിന്‍റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിക്കൊടുവിലാണു ലളിതമായ ചടങ്ങിൽ ഇടവകയിലെ വല്യപ്പച്ച·ാരെയും, വല്യമ്മച്ചിമാരെയും, പൂവും പൊന്നാടയും നൽകി ആദരിച്ചത്

ഇടവകയിലെ ഗ്രാൻഡ് പേരന്‍റ്സ് ആണു നമ്മുടെ ഇടവകയുടെ ശക്തിസ്രോതസെന്നും, അവരില്ലെങ്കിൽ നമ്മുടെ തന്നെ നിലനില്ല്പ് അവതാളത്തിലാവുമെന്നും, അവരുടെ നിസ്വാർധ സേവനത്തിനു ഇടവകാസമൂഹം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അനുമോദന സന്ദേശത്തിൽ ക്രിസ്റ്റി അച്ചൻ പറഞ്ഞു. കുർബാനക്കുശേഷം നടത്തിയ സ്നേഹവിരുന്നിൽ മക്കളും, കൊച്ചുമക്കളും അടങ്ങുന്ന ഇടവകജനങ്ങൾ ഒന്നടങ്കം പങ്കെടുത്ത് തങ്ങളുടെ സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചു. ഗ്രാൻഡ് പേരന്‍റ്സിനു വിശേഷാൽ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ആശംസകളും ഇടവകവികാരി നേർന്നു. അനുമോദനകേക്കും തദവസരത്തിൽ മുറിച്ച് എല്ലാവർക്കും മംഗളകർമ്മത്തിന്‍റെ മധുരം നൽകി.

സോജൻ ജോസഫിന്‍റെ നേതൃത്വത്തിൽ ആലപിക്കപ്പെട്ട ശ്രുതിമധുരമായ ആശംസാഗാനങ്ങളും ഗ്രാൻഡ് പേരന്‍റ്സിനു സന്തോഷഹേതുവായി. എസ്എംസിസി ചാപ്റ്റർ പ്രസിഡന്‍റ് ജോയി ചാക്കപ്പൻ, സെക്രട്ടറി സെബാസ്റ്റ്യൻ ടോം, വൈസ് പ്രസിഡന്‍റ് മരിയ തോട്ടുകടവിൽ, ട്രഷറർ ജോസഫ് ഇടിക്കുള, ജോ. സെക്രട്ടറി ആല്ബർട്ട് കണ്ണന്പള്ളി, ട്രസ്റ്റിമാരായ തോമസ് തോട്ടുകടവിൽ, ജോംസണ്‍ ഞള്ളിമാക്കൽ, പാരീഷ് പാരീഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ചാപ്റ്റർ സെക്രട്ടറി സെബാസ്റ്റ്യൻ ടോം അറിയിച്ചതാണീ വിവരം.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ