ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വണ്‍ സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥനായ വി. ദൈവമാതാവിന്റെ ഓർമ്മ തിരുനാൾ സെപ്റ്റംബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്നു. സെപ്റ്റംബർ വെള്ളിയാഴ്ച വൈകിട്ട് 7.30നു നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ. സന്തോഷ് ഓലപ്പുരയ്ക്കൽ സിഎസ്ടി നേതൃത്വം നൽകും. സെപ്റ്റംബർ 9നു വി. കുർബാന, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഫാ. ജോണ്‍ പുത്തൻപുരയ്ക്കൽ വിസി മുഖ്യകാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിവസമായ 10ന് ആഘോഷകരമായ പാട്ടുകുർബാനയോടു കൂടി രാവിലെ 9ന് ചടങ്ങുകൾ ആരംഭിക്കുന്നു. താമരശേരി രൂപത ബിഷപ്പ് മാർ റെമി ജിയൂസ് ഇഞ്ചിനാനിയിൽ പ്രധാന കാർമികനാകുന്ന വിശുദ്ധ കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. മനോജ് കൊല്ലംപറന്പിൽ സഹകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, തിരുനാൾ പ്രദിക്ഷണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിവസം കഴുന്ന്, അടിമ നേർച്ച എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്