ന്യൂഡൽഹി: കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്തിനോസിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കുന്നു.
തിരുനാളിനൊരുക്കമായി ഓഗസ്റ്റ് 25 മുതൽ വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.
ഒന്നിന് (വെള്ളി) വൈകുന്നേരം 5.45ന് മോണ്‍. ജോസ് ഇടശേരി കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് ഫാ. ബാബു കട്ടക്കയത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.
രണ്ടിന് വൈകുന്നേരം 5.45ന് പ്രസുദേന്തി വാഴ്ച. തുടർന്ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. മാർട്ടിൻ പാലമറ്റം കാർമികത്വം വഹിക്കും.
മൂന്നിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ഫിനിൽ ഏഴരാത്ത് സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തിൽ, ഫാ. മാത്യു അഴകൻകുന്നേൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, കലാവിരുന്ന്, സ്നേഹവിരുന്ന് എന്നിവ നടക്കും.
നാലിന് മരിച്ചവരുടെ ഓർമയാചരണം ദിവ്യബലി എന്നിവ നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്