+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

101 നിറപറകളോടെ ഉത്തര ഗുരുവായൂരപ്പന് സ്വീകരണം

ന്യൂഡൽഹി: കുളിച്ചു കുറിയിട്ട് ഈറൻ മുടിക്കെട്ടിൽ തുളസിക്കതിരുമണിഞ്ഞു കൈയിൽ പൂത്താലവുമായി ഗുരുവായൂരപ്പനെ സ്വീകരിക്കുവാൻ സ്ത്രീ ജനങ്ങളും പെണ്‍കുട്ടികളും ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിന്‍റെ കവാടത്തിൽ പ്രാർഥനാ നി
101 നിറപറകളോടെ ഉത്തര ഗുരുവായൂരപ്പന് സ്വീകരണം
ന്യൂഡൽഹി: കുളിച്ചു കുറിയിട്ട് ഈറൻ മുടിക്കെട്ടിൽ തുളസിക്കതിരുമണിഞ്ഞു കൈയിൽ പൂത്താലവുമായി ഗുരുവായൂരപ്പനെ സ്വീകരിക്കുവാൻ സ്ത്രീ ജനങ്ങളും പെണ്‍കുട്ടികളും ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിന്‍റെ കവാടത്തിൽ പ്രാർഥനാ നിരതങ്ങളായ അധരങ്ങളുമായി കൂപ്പുകൈകളോടെ കാത്തുനിന്നപ്പോൾ ആനപുറത്ത് മുത്തുക്കുടയുമേന്തി തിടന്പിലേറിവന്ന ഉത്തര ഗുരുവായൂരപ്പൻ അവർക്ക് ദർശന സാഫല്യമേകി.

മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ 28-ാമത് വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള പറയെഴുന്നെള്ളത്തിനുവേണ്ടിയാണ് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഗുരുവായൂരപ്പൻ എഴുന്നെള്ളിയത്.

101 നിറപറകളുമായാണ് ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ ജനങ്ങൾ ഗുരുവായൂരപ്പനെ വരവേറ്റത്. പ്രത്യേകം തയാറാക്കിയ പന്തലിൽ പ്രഭാത പൂജകളും സ്വാമി സേതുരാമന്‍റെ കാർമികത്വത്തിൽ നടന്നു. ആർഷ ധർമ്മ പരിഷദ് ഭാരവാഹികളുടെ സാന്നിധ്യവും പറയെടുപ്പ് എഴുന്നെള്ളത്തിനുണ്ടായിരുന്നു. ചില്ലാ അയ്യപ്പ പൂജ സമിതിയുടെ നേതൃത്വത്തിൽ വാദ്യ മേളക്കാർക്കും ഭക്തജനങ്ങൾക്കുമായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി