യൂറോപ്പിലെങ്ങും സൂര്യഗ്രഹണം ദൃശ്യമായി

08:42 PM Aug 23, 2017 | Deepika.com
ലണ്ടൻ: യൂറോപ്യൻ വൻകരയിലാകമാനം സൂര്യഗ്രഹണം ദൃശ്യമായി. ബ്രിട്ടനിൽ മാത്രം മേഘാവൃതമായ ആകാശം കാരണം ദൃശ്യങ്ങൾ വ്യക്തമായില്ല. വൈകുന്നേരത്തെ സൂര്യഗ്രഹണത്തിന് പതിവില്ലാത്ത ചാരുതയായിരുന്നു യൂറോപ്പിൽ. ഗ്രഹണം ഭാഗികമായിരുന്നെങ്കിലും അസ്തമയ ശോഭയിൽ ഇത് അവിസ്മരണീയ ദൃശ്യമായി.

ബ്രിട്ടനിൽ ഡെവണ്‍, കോണ്‍വാൾ, ഡോർസെറ്റ് എന്നിവിടങ്ങളിൽ അഞ്ച് ശതമാനം വരെ സൂര്യഗ്രഹണം കാണാനായി. യുഎസിലാണ് സൂര്യഗ്രഹണം പൂർണമായിരുന്നത്. ചില സ്റ്റേറ്റുകളിൽ ഈ സമയത്ത് രാത്രി പോലെ ഇരുട്ടുമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ