+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുടി നീട്ടി വളർത്തിയ നാലു വയസുകാരനെ സ്കൂളിൽ നിന്നും ഇറക്കിവിട്ടു

ടെക്സസ്: ആണ്‍കുട്ടികളായ വിദ്യാർഥികൾക്ക് മുടി വളർത്തുന്നതിന് സ്കൂൾ അധികൃതർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചു എന്ന കുറ്റത്തിന് നാലു വയസുകാരനെ സ്കൂളിൽ നിന്നും പറഞ്ഞുവിട്ട സംഭവം ടെക്സസിലെ ബാർബേഴ്സ് ഹിൽ സ്കൂളിൽ
മുടി നീട്ടി വളർത്തിയ നാലു വയസുകാരനെ സ്കൂളിൽ നിന്നും ഇറക്കിവിട്ടു
ടെക്സസ്: ആണ്‍കുട്ടികളായ വിദ്യാർഥികൾക്ക് മുടി വളർത്തുന്നതിന് സ്കൂൾ അധികൃതർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചു എന്ന കുറ്റത്തിന് നാലു വയസുകാരനെ സ്കൂളിൽ നിന്നും പറഞ്ഞുവിട്ട സംഭവം ടെക്സസിലെ ബാർബേഴ്സ് ഹിൽ സ്കൂളിൽ ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

മുടി നീട്ടി വളർത്തുന്നതിന്‍റെ കാരണം തിരക്കി സ്കൂൾ അധികൃതർ വിദ്യാർഥിയുടെ മാതാവിന് അയച്ച കത്തിന് മറുപടി തയ്യാറാക്കുന്നതിനിടയിലാണ് കുട്ടിയെ സ്കൂളിൽ നിന്നും മടക്കി അയച്ചത്. ജനിച്ചതു മുതൽ മകന്‍റെ മുടി വെട്ടിയിട്ടില്ലാ എന്നാണ് മാതാവ് ജെസിക്ക് ഓട്ട്സ് പറഞ്ഞത്.

സ്കൂൾ അധികൃതർ നിശ്ചയിച്ച ഡ്രസ് കോഡിൽ വിധേയമായി മുടിവെട്ടിയതിനുശേഷമേ ഇനി സ്കൂളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും അധികൃതർ ശഠിക്കുന്നു. കണ്ണിനും ചെവിക്കും കഴുത്തിനും മുകളിലിരിക്കണം മുടി എന്നാണ് ഡ്രസ് കോഡ് അനുശാസിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ബാർബേഴ്സ് ഹിൽ ഭരണസമതി അംഗീകരിച്ച നിയമങ്ങൾ മാത്രമാണ് ഞങ്ങൾ നടപ്പാക്കിയിരിക്കുന്നത്. എന്നാൽ വിദ്യാർഥിയുടെ മാതാവ് ഈ തീരുമാനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്. മുടി വളർത്തിയതിന്‍റെ പേരിൽ മറ്റു കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം മകന് നിഷേധിക്കുന്നത് നീതിയല്ല എന്നാണ് ജെസ്സിക്ക ഓട്ട്സിന്‍റെ അഭിപ്രായം.

റിപ്പോർട്ട്: പി.പി. ചെറിയാൻ