+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

37ാമത് ഇന്ത്യാ ഡേ പരേഡ് ആകർഷകമായി

ന്യുയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ എഴുപത്തി ഒന്നാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മൻഹാട്ടണിൽ ഓഗസ്റ്റ് 20ന് സംഘടിപ്പിച്ച ഇന്ത്യാ ഡേ പരേഡ് ഇന്ത്യയിൽ നിന്നുള്ള വിശ
37ാമത് ഇന്ത്യാ ഡേ പരേഡ് ആകർഷകമായി
ന്യുയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ എഴുപത്തി ഒന്നാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മൻഹാട്ടണിൽ ഓഗസ്റ്റ് 20ന് സംഘടിപ്പിച്ച ഇന്ത്യാ ഡേ പരേഡ് ഇന്ത്യയിൽ നിന്നുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ബാഹുബലിയിലെ അഭിനേതാക്കളായ റാണാ ഡഗുബാട്ടി, തമന്ന ബാട്ടിയ, ന്യുയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ, പത്മശ്രീ അവാർഡ് സുധീർ പരിക്ക് എന്നിവർ പരേഡിൽ പങ്കെടുത്തു. ടാബ്ലൊ, ബാന്‍റ്സ്, പോലീസ് വ്യൂഹം, വിവിധ കൾച്ചറൽ പരിപാടികൾ എന്നിവ ഇന്ത്യാ ഡേ പരേഡിന് മോടി കൂട്ടി.

യുവതലമുറയിൽപ്പെട്ട ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ന്യുയോർക്ക് സിറ്റിക്ക് ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നൽകിയ വിലയേറിയ സംഭാവനകളെ മേയർ ബ്ലാഡിയോ പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യയുടെ പുറത്തുവച്ചു നടക്കുന്ന കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന പരേഡിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു ബാഹുബലി അഭിനേതാവ് പറഞ്ഞു. ബാനറുകളും പ്ലാക്കാർഡുകളും കൈകളിലേന്തി ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ഹിന്ദ് മുദ്രാവാക്യങ്ങൾ മുഴക്കി കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പ്രകടനം ദർശിക്കുവാൻ റോഡിനിരുവശവും ധാരാളം ആളുകൾ തിങ്ങികൂടിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ