+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും സെപ്റ്റംബർ 16 ന് ക്രംലിനിൽ

ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്നേഹ കരലാളനങ്ങളുമായി അയർലണ്ടിൽ എത്തിയിരിക്കുന്നവരുടെ അഞ്ചാമത് പിറവം സംഗമവും, ഓണാഘോഷവു
അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും സെപ്റ്റംബർ 16 ന് ക്രംലിനിൽ
ഡബ്ലിൻ: പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും രാജാക്കന്മാരുടെ അനുഗ്രഹവും പടിപ്പുരയുടെ മാഹാത്മ്യവും പിറവം പുഴയുടെ സ്നേഹ കരലാളനങ്ങളുമായി അയർലണ്ടിൽ എത്തിയിരിക്കുന്നവരുടെ അഞ്ചാമത് പിറവം സംഗമവും, ഓണാഘോഷവും സെപ്റ്റംബർ 16 ന് ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 9 വരെ ക്രംലിനിൽ (15 somerville driveൽ) വച്ചു നടത്തപ്പെടുന്നു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും, ഓണക്കളികളും നടക്കുന്ന ആഘോഷത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5ന് പിറവം നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ഭാഗങ്ങൾ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നല്ലവരായ എല്ലാ പിറവം നിവാസികളെയും കുടുംബസമ്മേതം അഞ്ചാമത് പിറവം സംഗമത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജിജി ചാരുപ്ലാവിൽ 0899649347
ജുബി തുബയിൽ 0879432857
മഹേഷ് കുഴികണ്ടത്തിൽ0894508509
എലിയാസ് ഉലഹന്നാൻ0873182781
തോമസ്കുട്ടി ചെറിയാൻ0894139459