+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി ഷിക്കാഗോ നിവാസി തോമസ് മാത്യു

ഷിക്കാഗോ: സാധാരണയായി നോർത്ത് അമേരിക്കൻ മലയാളി വീടുകളോടു ചേർന്ന് വേനൽക്കാലത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാകാറുണ്ടെങ്കിലും, അതിന്‍റെ ഗൗരവത്തിൽ കൃഷിയെ മാറ്റുന്നതിലും, കൃഷി ചെയ്യുന്നതിലും ചുരുക്കം ചില
പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി ഷിക്കാഗോ നിവാസി തോമസ് മാത്യു
ഷിക്കാഗോ: സാധാരണയായി നോർത്ത് അമേരിക്കൻ മലയാളി വീടുകളോടു ചേർന്ന് വേനൽക്കാലത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാകാറുണ്ടെങ്കിലും, അതിന്‍റെ ഗൗരവത്തിൽ കൃഷിയെ മാറ്റുന്നതിലും, കൃഷി ചെയ്യുന്നതിലും ചുരുക്കം ചില ആളുകൾ മാത്രമേ പ്രാധാന്യം കൊടുക്കാറുള്ളൂ. അത്തരത്തിൽ ശ്രദ്ധ പുലർത്തുന്ന ഒരു മലയാളിയാണ് ഷിക്കാഗോയിലെ എഡിസണിൽ താമസിക്കുന്ന തോമസ് മാത്യു എന്ന രാജൻ. വയസ് 80 ആയെങ്കിലും ഈ വേനലിൽ ചെയ്ത കൃഷിയിൽ നിന്നും ലഭ്യമായ വിളവിന്‍റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും.

എഴുപതുകളിൽ അമേരിക്കയിലെത്തിയ രാജൻ കഴിഞ്ഞ 31 വർഷമായി വേനൽക്കാലത്ത് തുടർച്ചയായി കൃഷി ചെയ്യുന്ന വ്യക്തിയാണ്. ഇലന്തൂർ സ്വദേശിയായ ഇദ്ദേഹം ജനിച്ചത് ഒരു കാർഷിക കുടുംബത്തിലായിരുന്നു. ചെറുപ്പംമുതൽ മാതാപിതാക്കളെ കാർഷികവൃത്തിയിൽ സഹായിക്കുന്ന രാജൻ ഇരുപത്തിരണ്ടാമത്തെ വയസിൽ ജോസി സംബന്ധമായി സെക്കൻന്തറാബാദിലേക്ക് പോകുകയും, തുടർന്ന് അമേരിക്കയിൽ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയിൽ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിന്‍റെ പരിസരത്ത് ചെറിയ തോതിൽ കൃഷി ചെയ്തിരുന്ന അദ്ദേഹം പിന്നീട് താമസമാക്കിയ വീടിനോട് ചേർന്നു വിപുലമായ രീതിയിലാണ് കൃഷി ആരംഭിച്ചത്. പയർ, പാവൽ, വെണ്ട, പടവലം, മുരിങ്ങ, വെള്ളരിക്ക, വിവിധതരം തക്കാളി, ചീര, കറിവേപ്പ് തുടങ്ങി ചേന്പ് വരെ അദ്ദേഹത്തിന്‍റെ കൃഷിയിടത്തിൽ നൂറുമേനി വിളയുന്നു.

കാലത്തും വൈകിട്ടും തന്‍റെ കൃഷിയിടത്തിൽ കൃഷിക്കായി സമയം ചെലവഴിക്കുന്ന അദ്ദേഹം കൃഷി തോട്ടത്തിൽ നിന്നും ലഭിക്കുന്ന വിളകൾ കൂടുതലും സുഹൃത്തുക്കൾക്കും അപ്പാർട്ട്മെന്‍റുകളിൽ താമസിക്കുന്നവർക്കും പള്ളിക്കും മറ്റും നൽകുന്നു. സ്വന്തമായി കൃഷി ചെയ്യുന്നതു കൂടാതെ മറ്റുള്ളവരെ കൃഷി ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും, കൃഷിയുടെ കാര്യത്തിൽ അദ്ദേഹം അനേകർക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ജൈവ വളങ്ങൾ മാത്രമേ അദ്ദേഹം കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വളരെ നാളുകൾക്കു മുന്പ് വിരമിച്ച അദ്ദേഹത്തിന്‍റെ കൃഷിയോടുള്ള താത്പര്യം റിട്ടയർമെന്‍റ് ജീവിതത്തിന്‍റെ വിരസതകൾ അകറ്റി കർമ്മനിരതനാകുവാനും ഉൗർജസ്വലനാകുവാനും അദ്ദേഹത്തെ സഹായിക്കുന്നു.

മൂന്നു മക്കളുടെ പിതാവായ അദ്ദേഹത്തെ കൃഷി കാര്യങ്ങളിൽ സഹായിക്കാനായി പത്നി മറിയാമ്മയും കൂടെയുണ്ട്. ഇതിനോടകം നിരവധിയാളുകൾ അദ്ദേഹത്തിന്‍റെ കൃഷികൾ സന്ദർശിക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

അദ്ദേഹം താമസിക്കുന്ന സിറ്റിയുടെ വൈസ് പ്രസിഡന്‍റും കൃഷിയിടം സന്ദർശിക്കുകയും എല്ലാവിധ പിന്തുണയും അറിയിക്കുയും ചെയ്തു. ഈ പ്രായത്തിലും പൂർണ്ണമായി കർമ്മനിരതനായ തോമസ് മാത്യുവിന് എല്ലാവിധ ആശംസകളും ദീർഘായുസ്സും നേരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 630 628 8748, 630 520 5750.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം