റിയാദ്: സൗദി അറേബ്യയിലെ തെരുവിൽ ഡാൻസ് കളിച്ച 14 വയസുകാരൻ അറസ്റ്റിൽ. കൗമാരക്കാരൻ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട സൗദി അധികൃതർ കൗമാരക്കാരനെതിരെ നടപടി എടുക്കുകയായിരുന്നു. പൊതുസ്ഥലത്തെ അനുചിതമായ പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്.
ജിദ്ദയിലെ തഹ്ലിയ സ്ട്രീറ്റിൽ നൃത്തം ചെയ്യുന്ന കൗമാരക്കാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. 1990കളിലെ പ്രശസ്ത ഗാനത്തിനൊപ്പം ഗതാഗതത്തിന് തടസമുണ്ടാക്കും വിധമാണ് കൗമാരക്കാരൻ ചുവടുവയ്ക്കുന്നത്. 2016 ജൂലൈയിൽ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ അധികൃതർ കണ്ടതോടെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സൗദിയിലെ പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നൃത്തം നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന പരിപാടിയിൽ നൃത്തമാടിയതിന് ഈ മാസമാദ്യം ഒരു ഗായകനും അറസ്റ്റിലായിരുന്നു.