+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിട്രോയിറ്റ് സെന്‍റ് മേരീസ് ദേവാലയത്തിൽ പരി.കന്യകാമറിയത്തിന്‍റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിച്ചു

ഡിട്രോയിറ്റ്: സെന്‍റ് മേരീസ് ദേവാലയത്തിൽ പരി.കന്യകാമറിയത്തിന്‍റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിച്ചു. ഓഗസ്റ്റ് 12നു ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് തിരുനാൾ കൊടിയുയർത്തി.
ഡിട്രോയിറ്റ് സെന്‍റ് മേരീസ് ദേവാലയത്തിൽ പരി.കന്യകാമറിയത്തിന്‍റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിച്ചു
ഡിട്രോയിറ്റ്: സെന്‍റ് മേരീസ് ദേവാലയത്തിൽ പരി.കന്യകാമറിയത്തിന്‍റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിച്ചു. ഓഗസ്റ്റ് 12നു ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് തിരുനാൾ കൊടിയുയർത്തി. ഫാ. മാത്യു മേലേടത്തിന്‍റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടത്തപ്പെട്ടു. ഫാ. ജോയി ചക്കിയാൻ വചനസന്ദേശം നൽകി. ഫാ. സതീഷ് രാമച്ചനാട്ട്, ഫാ. സ്റ്റാനി എടത്തിപ്പറന്പിൽ, ഫാ. ജോർജ് പള്ളിപ്പറന്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും നടത്തപ്പെട്ടു.

ഡിട്രോയിറ്റ് സെന്‍റ് മേരീസ് ചെണ്ടമേളം നടത്തിയ ചെണ്ടമേളം ഏവരുടെയും പ്രശംസ നേടി. ഓഗസ്റ്റ് 1313നു ഞായറാഴ്ച രാവിലെ ഫാ. സ്റ്റാനി എടത്തിപ്പറന്പിലിന്‍റെ നേതൃത്വത്തിൽ ആഘോഷമായ റാസ കുർബാന നടന്നു. ഫാ. സതീഷ് രാമച്ചനാട്ട് വചനസന്ദേശം നൽകി. റവ. ഫാ. ജോർജ് പള്ളിപ്പറന്പിൽ, റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്, . ഫാ. ജോയി ചക്കിയാൻ, ഫാ. മാത്യു മേലേടത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്‍റെ നേതൃത്വത്തിൽ ബറുമറിയം എന്ന സുറിയാനിഭാഷയിലെ മാതാവിന്‍റെ സ്തുതിപ്പ് ഗാനം ആലപിച്ചത് തിരുനാളിൽ ക്നാനായ പാരന്പര്യവും തനിമയും വിളിച്ചോതി.

തുടർന്ന് ഭക്തിസാന്ദ്രമായ പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു. കൈക്കാര·ാരായ ജോയ് വെട്ടിക്കാട്ട്, ജെയ്സ് കണ്ണച്ചാൻപറന്പിൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ഇടവകാംഗങ്ങൾ വളരെ ഒരുമയോടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെന്‍റ് മേരീസ് കൊയർ ടീം നടത്തിയ ഗാനശുശ്രൂഷകൾ തിരുനാളിൽ സംബന്ധിച്ച ഏവരെയും തിരുനാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം സംബന്ധിക്കാൻ ഏറെ സഹായിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം