+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രത്നേഷ് രാമൻ സാൻ പാബ്ലോ പോലീസ് ചീഫ്

കലിഫോർണിയ: പിറ്റ്സ്ബർഗ് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ 21 വർഷമായി സേവനമനുഷ്ഠിക്കുന്ന ഇൻഡോ അമേരിക്കൻ രത്നേഷ് രാമനെ സാൻ പാബ്ലോ പോലീസ് ഡിപ്പാർട്ട്മെന്‍റ് ചീഫായി നിയമിച്ചുവെന്ന സിറ്റി മാനേജർ മാറ്റ് റോഡ്
രത്നേഷ് രാമൻ സാൻ പാബ്ലോ പോലീസ് ചീഫ്
കലിഫോർണിയ: പിറ്റ്സ്ബർഗ് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ 21 വർഷമായി സേവനമനുഷ്ഠിക്കുന്ന ഇൻഡോ അമേരിക്കൻ രത്നേഷ് രാമനെ സാൻ പാബ്ലോ പോലീസ് ഡിപ്പാർട്ട്മെന്‍റ് ചീഫായി നിയമിച്ചുവെന്ന സിറ്റി മാനേജർ മാറ്റ് റോഡ്രിഗ്സ് അറിയിച്ചു. 1948 ൽ സിറ്റി രൂപീകരണത്തിനുശേഷം നൂനപക്ഷ സമൂഹത്തിൽ നിന്നും ആദ്യമായാണ് പോലീസ് ചീഫിനെ നിയമിക്കുന്നതെന്ന് മാനേജർ പറഞ്ഞു.

രാമൻ സമർത്ഥനായ നിയമ പാലകനാണെന്ന് 21 വർഷം സേവനം നടത്തിയ പിറ്റ്ബർഗ് പോലീസ് ഡിപ്പാർട്ട്മെന്‍റിലെ ചീഫ് പറഞ്ഞു. സാൻ പാബ്ലോ സിറ്റിയിൽ പൗര·ാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും നിയമ വ്യവസ്ഥകൾ ശരിയായി പാലിക്കപ്പെടുന്നതിന് രാമന്‍റെ നിയമനം പ്രയോജനപ്പെടട്ടെ എന്ന് ചീഫ് ആശംസിച്ചു.

1991 ൽ ഹൈസ്കൂൾ ഗ്രാജുവേഷൻ കഴിഞ്ഞതിനു ശേഷം കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. സെന്‍റ് മേരീസ് കോളേജിൽ നിന്നും ലീഡർ ഷിപ്പിൽ ബിരുദാനന്തരം ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2004-ൽ സർവീസിൽ പ്രവേശിച്ച രാമൻ 2014 ൽ ക്യാപ്റ്റനായി. പുതിയ തസ്തികയിൽ 217,536 ഡോളറാണ് വാർഷീക വരുമാനമായി രാമന് ലഭിക്കുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ