+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഗസിന്‍റെ ഓണാഘോഷം സെപ്റ്റംബർ 2ന്

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ(മാഗ്) ഓണാഘോഷം സെപ്റ്റംബർ രണ്ട് ശനിയാഴ്ച രാവിലെ 11 മുതൽ 3 വരെ വിവിധ കലാപരിപാടികളോടെ മിസൗറി സിറ്റിയിലെ പ്രസന്‍റ് സ്ട്രീറ്റിലുള്ള സെന്‍റ് ജോസഫ് ചർ
മാഗസിന്‍റെ ഓണാഘോഷം സെപ്റ്റംബർ 2ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ(മാഗ്) ഓണാഘോഷം സെപ്റ്റംബർ രണ്ട് ശനിയാഴ്ച രാവിലെ 11 മുതൽ 3 വരെ വിവിധ കലാപരിപാടികളോടെ മിസൗറി സിറ്റിയിലെ പ്രസന്‍റ് സ്ട്രീറ്റിലുള്ള സെന്‍റ് ജോസഫ് ചർച്ചിന്‍റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. സിറ്റി മേയർമാരും മറ്റു വിശിഷ്ട അതിഥികളും ഇതിൽ പങ്കെടുക്കുന്നു.

പൂക്കളം, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് തുടങ്ങിയ പരിപാടികളും കേരള വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഓണാഘോഷ പരിപാടികളിലേക്കു സ്വാഗതം ചെയ്യുന്നു.വിവരങ്ങൾക്ക് തോമസ് ചെറുകര, പ്രസിഡന്‍റ്, സുരേഷ് രാമകൃഷ്ണൻ, സെക്രട്ടറി, 832-451-8652, ജോസഫ് കെന്നഡി, ട്രഷറർ

റിപ്പോർട്ട്: മാത്യു വൈരമണ്‍