+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാതൃഭാഷാ സംഗമം ഓഗസ്റ്റ് 25ന്; ഡോ: പി.എസ്.ശ്രീകല മുഖ്യാതിഥി

കുവൈറ്റ് സിറ്റി: കല കുവൈറ്റിന്‍റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത്തിയേഴു വർഷക്കാലമായി നടന്നു വരുന്ന സൗജന്യ മാതൃഭാഷാപഠന ക്ലാസ്സുകളുടെ സംഗമം ഓഗസ്റ്റ് 25 വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണ
മാതൃഭാഷാ സംഗമം ഓഗസ്റ്റ് 25ന്; ഡോ: പി.എസ്.ശ്രീകല മുഖ്യാതിഥി
കുവൈറ്റ് സിറ്റി: കല കുവൈറ്റിന്‍റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത്തിയേഴു വർഷക്കാലമായി നടന്നു വരുന്ന സൗജന്യ മാതൃഭാഷാപഠന ക്ലാസ്സുകളുടെ സംഗമം ഓഗസ്റ്റ് 25 വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടക്കും. പ്രശസ്ത എഴുത്തുകാരിയും, സാക്ഷരതാ മിഷൻ ഡയറക്ടറുമായ ഡോ: പി.എസ്.ശ്രീകല മുഖ്യാതിഥിയായി പങ്കെടുക്കും.

മാതൃഭാഷാ പഠന ക്ലാസുകളിൽ അധ്യാപന സേവനം നടത്തിയവർ, ക്ലാസ്സുകൾക്കായി സ്ഥലം അനുവദിച്ച വീട്ടുകാർ എന്നിവരെ ആദരിക്കൽ ചടങ്ങിന്‍റെ ഭാഗമായി നടക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മാതൃഭാഷാ ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാ പരിപാടികളോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും. ചടങ്ങിൽ കുവൈറ്റിലെ ഭാഷാ സ്നേഹികൾ, സാമൂഹ്യ സാംസ്കാരികമാധ്യമ രംഗത്തെ പ്രമുഖർ എന്നിവരും അതിഥികളായി പങ്കെടുക്കും.

കേരള സർക്കാരിന്‍റെ മലയാളം മിഷന്േ‍റയും, മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തിൽ 90ഓളം ക്ലാസ്സുകളാണ് ഈ അവധിക്കാലത്ത് നടന്നത്. ഭാഷാ പഠനത്തിന്‍റെ ഭാഗമായി അബ്ബാസിയാ, സാൽമിയ, അബൂഹലിഫ, ഫഹഹീൽ മേഖലകൾ കേന്ദ്രീകരിച്ച് കലാജാഥ, അധ്യാപക പരിശീലനം, നാടകക്കളരി, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളും ഈ വർഷം ഉൾപ്പെടുത്തിയിരുന്നു. ഈ വര്ഷം നാല് മേഖലകൾ കേന്ദ്രീകരിച്ച് തുടർപഠന ക്ലാസുകൾ ഉണ്ടാകും.

പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങൾക്ക് 99456731, അബ്ബാസിയ (97910261, 60383336, 24317875), സാൽമിയ(66284396, 55484818), അബു ഹലീഫ (51358822, 66097405), ഫഹാഹീൽ (66628157, 60778686 ) എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ