+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാള വിഭാഗം വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകാം

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മസ്കറ്റിലെ മലയാളികൾക്കായി നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിക്കുന്ന വായനശാലയിലേക്ക് അംഗങ്ങളല്ലാത്തവർക്കും പുസ്തകങ്ങൾ നൽകാമെന്ന് കണ്‍വീ
മലയാള വിഭാഗം വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകാം
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മസ്കറ്റിലെ മലയാളികൾക്കായി നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിക്കുന്ന വായനശാലയിലേക്ക് അംഗങ്ങളല്ലാത്തവർക്കും പുസ്തകങ്ങൾ നൽകാമെന്ന് കണ്‍വീനർ ടി.ഭാസ്കരൻ ദീപികയോട് പറഞ്ഞു.

ആഴ്ചയിൽ വൈകുന്നേരങ്ങളിൽ രണ്ടിൽ കുറയാത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന വായനശാലയുടെ പ്രവർത്തനങ്ങൾ ഓണത്തോടുകൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള വിഭാഗം സൗജന്യമായി നടത്തുന്ന മലയാളം ക്ലാസിന്‍റെയും പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം നടക്കുന്ന മലയാള പഠന ക്ലാസുകളിൽ ക്ലബ് അംഗങ്ങളല്ലാത്തവർക്കും പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾ കോകണ്‍വീനറും സാഹിത്യ വിഭാഗം സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ നായരുമായി ബന്ധപ്പെടേണ്ടതാണ്. മൊബൈൽ 99096598.

റിപ്പോർട്ട്: സേവ്യർ കാവാലം