+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം' ചർച്ച സംഗമം വെള്ളിയാഴ്ച ഫഹാഹീലിൽ

കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ചലനം ത്രൈമാസ കാന്പയിന്‍റെ ഭാഗമായി ഫഹാഹീൽ യൂണിറ്റ് ’’ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം’’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച
'ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം' ചർച്ച സംഗമം വെള്ളിയാഴ്ച ഫഹാഹീലിൽ
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ചലനം ത്രൈമാസ കാന്പയിന്‍റെ ഭാഗമായി ഫഹാഹീൽ യൂണിറ്റ് ’’ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം’’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച വൈകിട്ട് 7നു ഫഹാഹീൽ ഐഐസി ഓഫീസിൽ നടക്കും.

സംഗമത്തിൽ ആത്മീയ ഭാഷണം, വിഷയാവതരണം, സംവാദ സദസ് തുടങ്ങിയ പരിപാടികൾ ഉണ്ടാകും. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അബ്ദുൽ അസീസ് സലഫി, അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. ഫഹാഹീൽ ശാഖ ഐഐസി പ്രസിഡന്‍റ് വീരാൻ കുട്ടി സ്വലാഹി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, റമീസ് വടകര, കെ.കെ.അസ്ലം, താജുദ്ധീൻ നന്തി, സമീൽ തിക്കോടി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ