+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മസ്കറ്റിൽ ദയാഭായിയുടെ 'പച്ചവിരൽ' സാഹിത്യ ചർച്ച സംഘടിപ്പിച്ചു

മസ്കറ്റ്: സാഹിത്യ പ്രേമികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സാഹിത്യ ചർച്ച സംഘടിപ്പിച്ചു. മലയാള വിഭാഗം സബ് കമ്മറ്റി മുൻകൈയെടുത്തു നടത്തിയ ഈ ചർച്ച നയിച്ചത് ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ മലയാള വിഭാഗം
മസ്കറ്റിൽ ദയാഭായിയുടെ 'പച്ചവിരൽ' സാഹിത്യ ചർച്ച സംഘടിപ്പിച്ചു
മസ്കറ്റ്: സാഹിത്യ പ്രേമികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സാഹിത്യ ചർച്ച സംഘടിപ്പിച്ചു. മലയാള വിഭാഗം സബ് കമ്മറ്റി മുൻകൈയെടുത്തു നടത്തിയ ഈ ചർച്ച നയിച്ചത് ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ മലയാള വിഭാഗം മേധാവി പി.കൃഷ്ണദാസാണ് ചർച്ച നയിച്ചത്. സി.ബുക്സ് പ്രസിദ്ധീകരിച്ച പ്രസിദ്ധ സാമൂഹ്യ പ്രവർത്തക ദയാഭായിയുടെ ജീവിത ചിത്രങ്ങൾ അടങ്ങിയ 'പച്ചവിരൽ' എന്ന പുസ്തകമായിരുന്നു ചർച്ചയ്ക്കെടുത്തത് . ദയാഭായിയുടെ ജീവിതവും അവരുടെ അനുഭവങ്ങളും ദളിത് സമൂഹത്തിന്‍റെ ഉന്നമനത്തിനായി അവർ വഹിച്ച പങ്കും ജൈവികമായ പച്ചപ്പിന്‍റെ നിലനിൽപ്പിനായി അവർ നടത്തിയ കലഹങ്ങളും കളങ്കമില്ലാതെയാണ് കൃഷ്ണ ദാസ് അവതരിപ്പിച്ചത്. ദയാഭായിയുടേത് പോലുള്ള വ്യകതിത്വങ്ങൾ നടത്തുന്ന നിശബ്ദ വിപ്ലവങ്ങളിൽ നിന്നേറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്നദ്ദേഹം പറഞ്ഞു.

ചർച്ചകളിൽ മനോഹർ, സരസൻ.സി, മനോജ്.ബി നായർ, ശ്രീജിത്ത് നടേശൻ, ഷിലിൻ പൊയ്യാറ, മുരളീധരൻ പി.എം, കൃതീഷ് കൃഷ്ണൻ ഇ.എൻ, തോമസ് വർഗീസ്, രാജേഷ് മേനോൻ, ഗീത രവി, സുനിൽ വി.എസ്, മുഹമ്മദലി ഒ.കെ, സരിത ബിജു, രഞ്ജീവ് പുഷ്കരാനന്ദൻ എന്നിവർ സംസാരിച്ചു.
മലയാളം വിംഗിന്‍റെ കണ്‍വീനർ ടി.ഭാസ്കരൻ, കോ കണ്‍വീനറും സാഹിത്യ വിഭാഗം സെക്രട്ടറിയുമായ ഉണ്ണി കൃഷ്ണൻ നായർ, സാഹിത്യ വിഭാഗം സജീവൻ വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം