കുവൈറ്റ് സിറ്റി: ബക്രീദ് പ്രമാണിച്ച് കുവൈറ്റിൽ അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച(ഓഗസ്റ്റ് 31) മുതൽ അഞ്ചു ദിവസത്തേക്കാണ് അവധിയെന്ന് കുവൈറ്റ് കാബിനറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. തിങ്കളാഴ്ചവരെ അവധി തുടരും. സെപ്റ്റംബർ ഒന്നിനാണ് ബക്രീദ്.