+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരേഷ് ജോസഫ് നിര്യാതനായി

ലോംഗ് വാലി (ന്യൂജഴ്സി): ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലോണ്‍ വൈസ് പ്രസിഡന്‍റ് സുരേഷ് ജോസഫ് (54) നിര്യാതനായി. കോട്ടയം കൊല്ലാട് വടക്കത്തുശ്ശേരിൽ പരേതനായ വി.കെ. ജോസഫിന്‍റെയും റേച്ചൽ ജോസഫിന്‍റെയും ഏക
സുരേഷ് ജോസഫ് നിര്യാതനായി
ലോംഗ് വാലി (ന്യൂജഴ്സി): ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലോണ്‍ വൈസ് പ്രസിഡന്‍റ് സുരേഷ് ജോസഫ് (54) നിര്യാതനായി. കോട്ടയം കൊല്ലാട് വടക്കത്തുശ്ശേരിൽ പരേതനായ വി.കെ. ജോസഫിന്‍റെയും റേച്ചൽ ജോസഫിന്‍റെയും ഏക മകനാണ്. ഭാര്യ തിരുവല്ലാ മുണ്ടകത്തിൽ ഗ്രേസ് ജോസഫ് വെയ്നിലുള്ള യുവിഎസിലെ മാനേജരാണ്. ജെയ്സണ്‍ ജോസഫ്, റയൻ ജോസഫ് എന്നിവരാണ് മക്കൾ.

ഏക സഹോദരി സുനിതാ കോണ്ടൂർ കാനഡയിൽ. ന്യൂജഴ്സിയിലെ ലോംഗ് വാലിയിൽ താമസക്കാരനായ സുരേഷ് റാൻ ഡോൾഫ് മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജഴ്സി അംഗമായിരുന്നു.

വ്യൂവിംഗ് ഓഗസ്റ്റ് 23 ബുധനാഴ്ച 4 മുതൽ 9 വരെ മാർത്തോമ്മ ചർച്ച് ഓഫ് ന്യൂജഴ്സിയിൽ നടക്കും. (790, NJ-10, Randolp, NJ-07869).

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെ 9.30 ന് മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജഴ്സിയിൽ. തുടർന്ന് സംസ്കാരം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (225 Ridgedole Ave, East Kanone, NJ-07936)

കൂടുതൽ വിവരങ്ങൾക്ക് :

തോമസ്കുട്ടി ഡാനിയേൽ : 973 349 6782