+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

ഗോഷൽ(ഒഹായോ): ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യദിനം സ്കൂളിലെത്തിയ പതിമൂന്നുക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഓഗസ്റ്റ് 17ന് വ്യാഴാഴ്ചയായിരുന്നു സംഭവം.ജനിച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയ പ
ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
ഗോഷൽ(ഒഹായോ): ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യദിനം സ്കൂളിലെത്തിയ പതിമൂന്നുക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഓഗസ്റ്റ് 17ന് വ്യാഴാഴ്ചയായിരുന്നു സംഭവം.

ജനിച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയ പെയ്ടണ്‍ അഞ്ചാമത്തെ ജ·ദിനത്തിനുമുന്പു തന്നെ ഹൃദയം തുറന്നു മൂന്നു ശസ്ത്രക്രിയകൾക്കു വിധേയമായതായി പിതാവ് പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്നു മാർച്ച് മാസത്തിലാണ് ഹൃദയം മാറ്റിവയ്ക്കൽ വിജയകരമായി പൂർത്തീകരിച്ചു.

വ്യാഴാഴ്ച സ്കൂളിൽ പോകുന്പോൾ ഉല്ലാസവനായിരുന്നു പെയ്ടനെന്ന് പിതാവ് പറഞ്ഞു. സിൻസിയാറ്റിൽ നിന്നും മുപ്പത്തിയൊന്ന് മൈൽ ദൂരത്തിലുള്ള ഗോഷനിലാണ് ഇവർ താമസിച്ചിരുന്നത്.സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതിയതായി മാറ്റിവച്ച ഹൃദയം കുട്ടിയുടെ ശരീരത്തോടെ പ്രതികരിക്കാത്തതാകാം മരണകാരണമെന്ന് കരുതപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ