+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാക്ക്പോട്ട് ലോട്ടറി വിജയിയെ കണ്ടെത്താനായില്ല: അടുത്ത നറുക്കെടുപ്പ് ബുധൻ

ഐഓവ: കഴിഞ്ഞ ദിവസം നടന്ന രാജ്യത്തെ ഏറ്റവും ഉയർന്ന (മൂന്നാമത്) സമ്മാന തുകയ്ക്കുള്ള ജാക്ക്പോട്ട് ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ലെന്ന് പവർ ബോൾ അധികൃതർ അറിയിച്ചു. ആറു നന്പറുകൾ മാച്ചു ചെ
ജാക്ക്പോട്ട് ലോട്ടറി വിജയിയെ കണ്ടെത്താനായില്ല: അടുത്ത നറുക്കെടുപ്പ് ബുധൻ
ഐഓവ: കഴിഞ്ഞ ദിവസം നടന്ന രാജ്യത്തെ ഏറ്റവും ഉയർന്ന (മൂന്നാമത്) സമ്മാന തുകയ്ക്കുള്ള ജാക്ക്പോട്ട് ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ലെന്ന് പവർ ബോൾ അധികൃതർ അറിയിച്ചു. ആറു നന്പറുകൾ മാച്ചു ചെയ്യുന്ന ലോട്ടറി 17, 19, 39, 43, 68 ആർക്കും ലഭിക്കാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച (ഓഗസ്റ്റ് 23 ) വീണ്ടും നറുക്കെടുപ്പ് നടത്തുമെന്ന് ഇവർ പറഞ്ഞു. 650 മില്യണ്‍ ഡോളറിനും മുകളിലുള്ള സംഖ്യയായിരിക്കും ബുധനാഴ്ചയിലെ വിജയിയെ കാത്തിരിക്കുന്നത്.

രണ്ടു മാസമായി നടക്കുന്ന ജാക്ക്പോട്ടിൽ ആറു നന്പർ മാച്ച് ചെയ്യുന്ന ആരേയും കണ്ടെത്താൻ കഴിയാത്തതാണ് സംഖ്യ 650 ഡോളർ മില്യനായി ഉയർന്നിരിക്കുന്നത്. 44 സംസ്ഥാനങ്ങളിലാണ് പവർ ബോൾ ലോട്ടറി ലഭിക്കുന്നത്.

ബുധനാഴ്ച വീണ്ടും നറുക്കെടുപ്പ് നടക്കുന്പോൾ ഭാഗ്യവാനെ കണ്ടെത്താനാകുമെന്നാണ് പവർബോൾ അധികൃതരുടെ നിഗമനം. ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ലോട്ടറി വില്പന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

റിപ്പോർട്ട്: പി. പി. ചെറിയാൻ