+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി

ജിദ്ദ: ജോലിയാവശ്യാർത്ഥം ദുബൈയിലേക്ക് പോവുന്ന ഐഡിസി മുൻ ജനറൽ സെക്രട്ടറി സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി. ഷറഫിയ ധർമപുരി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ ഐഡിസി അസിസ്റ്റൻറ് അമീർ
സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി
ജിദ്ദ: ജോലിയാവശ്യാർത്ഥം ദുബൈയിലേക്ക് പോവുന്ന ഐഡിസി മുൻ ജനറൽ സെക്രട്ടറി സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി. ഷറഫിയ ധർമപുരി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ ഐഡിസി അസിസ്റ്റൻറ് അമീർ മുഹമ്മദ് ബാഖവി അധ്യക്ഷനായിരുന്നു. ദഅവാ മേഖലയിൽ കർമ്മ നിരതനും സ്ഥിരോത്സാഹിയുമായിരുന്ന സാജിറിന്‍റെ നഷ്ടം ഐഡിസിക്ക് നികത്താനാവാത്തതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ മുഹമ്മദ് ബാഖവി പറഞ്ഞു.

അബ്ദുസ്സലാം ദാരിമി നാസർ ചാവക്കാട്, മുനീർ കൊടുവള്ളി, ബക്കർ മംഗലശേരി എന്നിവർ സാജിറിന് ആശംസയറിയിച്ച് സംസാരിച്ചു. പുതിയ ദഅവാ മേഖലകളെ കണ്ടെത്താനും അവ ജീവിതത്തിൽ പകർത്താനും ഐഡിസിയിലൂടെ സാധിച്ചതായും പുതിയ കാലത്തിനൊത്ത ദഅവാ പ്രവർത്തനങ്ങളിലേക്ക് യുവ തലമുറ മുന്നിട്ടിറങ്ങണമെന്നും മറുപടി പ്രസംഗത്തിൽ സാജിർ കുറ്റൂർ സദസ്സിനോട് പറഞ്ഞു. സുബൈർ പട്ടാന്പി സ്വാഗതവും കരീം കൊടക്കാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ