+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്ലാഹി സെന്‍റർ ഉദ്ഹിയത് സംഘടിപ്പിക്കുന്നു

കുവൈറ്റ്: കേരള ഇസ്ലാഹി സെന്‍റർ സാമൂഹ്യക്ഷേമ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്‍റർ ഭാരവാഹികൾ പത്രക്ക
ഇസ്ലാഹി സെന്‍റർ ഉദ്ഹിയത് സംഘടിപ്പിക്കുന്നു
കുവൈറ്റ്: കേരള ഇസ്ലാഹി സെന്‍റർ സാമൂഹ്യക്ഷേമ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്‍റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ കർമത്തിന്‍റെ നടത്തിപ്പിന്നായി ഉസൈമത്ത് കൊടിയത്തൂർ, മുഹമ്മദ് അസ്ലം എന്നിവർ ജനറൽ കണ്‍വീനർമാരായും മെഹബൂബ് കാപ്പാട് ജോയന്‍റ് കണ്‍വീനറുമായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.

വിവിധ യൂണിറ്റുകളിലെ കണ്‍വീനർമാരായി ഹാഫിദ് മുഹമ്മദ് അസ് ലം(അബ്ബാസിയ ഈസ്റ്റ്), ജിഷാദ് (അബ്ബാസിയ വെസ്റ്റ്), മുഹമ്മദ് നജീബ് കെ.സി (അബൂഹലീഫ), ശബീർ നന്തി (സിറ്റി), സുബൈർ നന്തി (ഫഹാഹീൽ),അബ്ദുൽ മജീദ് മൂർക്കനാട് (ഫൈഹ), അബ്ദുൽ ലത്തീഫ് കാപ്പാട് (ഫർവാനിയ), സിബിൻ (ഹവല്ലി), റസൽ (ഹസാവിയ), സുബിൻ (ജഹറ),ശൌക്കത്ത് (ഖൈത്താൻ), അബ്ദുൽ നസീർ (മംഗഫ്), സമീർ അലി (ഖുർതുബ),മുഹമ്മദ് (റിഗ്ഗയ്), മെഹബൂബ് (സാൽമിയ), മുജീബുറഹ് മാൻ (ശർഖ്)
മുതലായവരെ തെരഞ്ഞെടുത്തു.

ഒരു ഉരുവിന് 65 ദീനാറാണ് വില കണക്കാക്കിയിട്ടുള്ളത്. ഇത് കൂടാതെ കേരളത്തിലെ തെരഞ്ഞെടുത്ത ചില കോളനികൾ, തീരദേശങ്ങൾ, ചേരിപ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ബലിയറുത്ത് വിതരണം ചെയ്യുന്നു. നാട്ടിലേക്കുള്ള ഒരു ഷെയറിന് 25 ദീനാറാണ് കണക്കാക്കിയിട്ടുള്ളത്. ഈ സത്കർമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇസ്ലാഹി സെന്‍റർ യൂണിറ്റ് കണ്‍വീനർമാരെയോ, ഇസ് ലാഹി സെന്‍ററിനു കീഴിൽമ ലയാളത്തിൽ ജുമുഅ ഖുത്ബ നടക്കുന്ന പള്ളികളിലെ കൗണ്ടറുകളിലോ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 66821943, 97557018,
66014181 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ