+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസ് തബൂക്ക് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സംഘടിപ്പിച്ചു

ജിദ്ദ: മാസ് തബൂക്കിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് മാസ്സ് വൈസ് പ്രസിഡന്‍റ് ഗംഗാധരൻ പട്ടാന്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ നിലമേൽ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ത
മാസ് തബൂക്ക് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സംഘടിപ്പിച്ചു
ജിദ്ദ: മാസ് തബൂക്കിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് മാസ്സ് വൈസ് പ്രസിഡന്‍റ് ഗംഗാധരൻ പട്ടാന്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ നിലമേൽ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

തബുക്ക് ശാരലാമിലുള്ള ഷട്ടിൽ ബ്രദേഴ്സ് ബാഡ്മിന്‍റണ്‍ കോർട്ടിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്. നാല് യൂണിറ്റുകളിൽ നിന്നും എട്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ രാഹുൽ രഘുജി & ജോസഫ് അലക്സ് വിജയികളായി. രണ്ടാം സ്ഥാനം അബ്ദുൾ ഹക്കീം & ജൂബിൾ എന്നിവർ കരസ്ഥമാക്കി. അവേശകരമായ മത്സരത്തിന് പ്രോത്സാഹനമായി ഷട്ടിൽ ബ്രദേഴ്സ് ഇൻഡോർ സ്റ്റേഡിയം കായിക പ്രേമികളാൽ നിറഞ്ഞിരുന്നു. മത്സരങ്ങൾ റിജേഷ് നാരായണൻ നിയന്ത്രിച്ചു. അഖിൽ ഗണേഷ് ടൂർണമെന്‍റ് കോർഡിനേറ്റർ ആയിരുന്നു. മാസിന്‍റെ വിവിധ യൂണിറ്റ് കണ്‍വീനർമാരും പ്രവർത്തകരും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ