+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമസ്ത ബഹ്റൈൻ ഹജ്ജ് യാത്രയയപ്പ് നൽകി

മനാമ: ബഹ്റൈൻ സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ കീഴിൽ ഈവർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഹജ്ജ് യാത്രയയപ്പ് യോഗത്തിൽ സമസ്ത ബഹ്റൈൻ ട്രഷറർ വി.കെ കുഞ്ഞമ്മദ്
സമസ്ത ബഹ്റൈൻ ഹജ്ജ് യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈൻ സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ കീഴിൽ ഈവർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഹജ്ജ് യാത്രയയപ്പ് യോഗത്തിൽ സമസ്ത ബഹ്റൈൻ ട്രഷറർ വി.കെ കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

സമസ്ത ബഹ്റൈൻ മുൻ പ്രസിഡന്‍റ് സി.കെ.പി അലി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈൻ ഏരിയകളെ പ്രതിനിധീകരിച്ച് ഹംസ അൻവരി-റഫ, മൻസൂർ ബാഖവി-ജിദാലി, കാവന്നൂർ മുഹമ്മദ് മുസ്ലിയാർ - ഹമദ് ടൗണ്‍, അഷ്റഫ് അൻവരി-മനാമ, അബ്ദുറഹൂഫ് ഫൈസി-ഉമ്മുൽ ഹസം, ശംസുദ്ദീൻ മുസ്ലിയാർ-ഹൂറ, ശൗക്കത്തലി ഫൈസി-മുഹറഖ്, സാദിക് മുസ്ലിയാർ- ഹമദ് ടൗണ്‍, ഇസ്ഹാഖ് മൗലവി-ദാറുൽഖുലൈബ്, അഷ്റഫ് കാട്ടിൽ പീടിക-ഗുദൈബിയ, ശഹീർ കാട്ടാൻപള്ളി, നവാസ് കൊല്ലം (എസ്കഐസ്എസ്എഫ്) എന്നിവർ ആശംസകൾ നേർന്നു. ഡോ. നജീബ്, സത്താർ ആനയിടുക്ക്, സലീം തളങ്ങര, ഹജ്ജ് സംഘത്തിന്‍റെ അമീർ മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ മറുപടി പ്രസംഗം നടത്തി. യോഗത്തിൽ സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു.